കർണാടകയിലെ കുംടയിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരയാണെന്ന് കരുതി ഒരടി നീളമുള്ള കത്തി വിഴുങ്ങിയ മൂർഖൻ പാമ്പിനെയാണ് യുവാക്കൾ ചേർന്ന് രക്ഷിച്ചത്.
ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായ്ക്കിന്‍റെ വീട്ടിൽ നിന്നാണ് മൂർഖൻ കത്തി വിഴുങ്ങിയത്. അവശനിലയിൽ പാമ്പിനെ കണ്ടതോടെ ഗോവിന്ദ നായ്ക്ക് പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. സ്നേക്ക് റെസ്ക്യൂവറായ പവൻ, സഹായി അദ്വൈത് എന്നിവർ ഉടൻ സ്ഥലത്തെത്തി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയായിരുന്നു പാമ്പ് വിഴുങ്ങിയത്.
പാമ്പിനെ പിടികൂടിയ ഇവർ കത്തി പുറത്തെടുക്കാൻ ശ്രമിച്ചു. പാമ്പ് കത്തി പൂർണമായും വിഴുങ്ങിയ നിലയിലായിരുന്നു. തുടർന്ന് ഒരു കത്രിക ഉപയോഗിച്ച് പാമ്പിന്‍റെ വായ് തുറന്ന് ശ്രമകരമായി കത്തി പുറത്തെടുക്കുകയായിരുന്നു. കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ട പാമ്പിനെ വനത്തിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.