നീളത്തിൽ വളർന്ന കൺപീലി വശങ്ങളിലേക്ക്​ ഒതുക്കി യു; തിരുത്തിയത്​ സ്വന്തം ഗിന്നസ്​ റെക്കോഡ്​

നീളമുള്ള തിളങ്ങുന്ന കൺപീലിയിലൂടെ ​ഗിന്നസ്​ ബുക്കിലെ സ്വന്തം റെക്കോഡ്​ വീണ്ടും തിരുത്തുകയാണ്​ ചൈനയിലെ യു ജിയാൻഷ്യ. ഏറ്റവും നീളം കൂടിയ കൺപീലിയുടെ ഉടമയാണ്​ യു.

യുവിന്‍റെ നീളൻ കൺപീലിയുടെ വിഡിയോ ഗിന്നസ്​ വേൾഡ്​ റെക്കോഡിന്‍റെ ഇൻസ്​റ്റഗ്രാം പേജിൽ പങ്കുവെച്ചു. നീട്ടി വളർത്തിയ തിളങ്ങുന്ന കൺപീലി വശങ്ങളിലേക്ക്​ ഒതുക്കി നടക്കുന്ന വിഡിയോ ഇതിനോടകം വൈറലാണ്​.

എട്ട്​ ഇഞ്ചാണ്​ യു വിന്‍റെ കൺപീലിയുടെ നീളം. 2016ൽ യു ഗിന്നസ്​ റെക്കോഡിൽ ഇടം നേടിയിരുന്നു. കൺപീലി വീണ്ടും വളർന്നതോടെ സ്വന്തം റെക്കോഡ്​ യു വീണ്ടും തിരുത്തി.

സാധാരണ നീണ്ടുവളരില്ലാത്ത കൺപീലി എന്തുകൊണ്ടാണ്​ ഇത്ര നീളത്തിൽ വളരുന്നതെന്ന്​ അറിയാൻ ഡോക്​ടറെ കണ്ടിരുന്നു. എന്നാൽ മറ്റു പ്രശ്​നങ്ങളില്ലെന്നായിരുന്നു ഡോക്​ടർമാരുടെ അഭിപ്രായം.

എങ്കിലും എന്തുകൊണ്ടാണ്​ എനിക്ക്​ ഇത്രയും നീളത്തിൽ കൺപീലിയെന്ന്​ ഞാൻ ചിന്തിച്ചുകൊ​ണ്ടേയിരുന്നു. ഞാൻ 480 ദിവസത്തോളം പർവതത്തിൽ കഴിഞ്ഞിരുന്നു. അവിടെ ബുദ്ധൻ തന്ന സമ്മാനമായാണ്​ ഇതിനെ കരുതുന്നു -യു പറയുന്നു. വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​ യുവും കൺപീലിയും.

Tags:    
News Summary - Chinese woman breaks world record for having world's longest eyelashes measuring 8 inches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.