'തേനീച്ച മനുഷ്യൻ'; ചൈനീസ് യുവാവിനെ പൊതിഞ്ഞത് ആറുലക്ഷം തേനീച്ചകൾ -ഗിന്നസ് റെക്കോഡ്

സ്വന്തം ശരീരം തേനീച്ച കൂടാക്കി ചൈനീസ് യുവാവ്. ചൈനയിൽനിന്നുള്ള റുവാൻ ലിയാങ്മിങ് എന്നയാളാണ് ശരീരം തേനീച്ചയിൽ പൊതിഞ്ഞ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.

60 റാണി തേനീച്ചകൾ ഉൾപ്പെടെ 6,37,000 തേനീച്ചകളാണ് റുവാനിനെ പൊതിഞ്ഞത്. ഇതോടെ തേനീച്ചകളുടെ 63.7 കിലോ ഭാരം റുവാൻ വഹിച്ചു. 'തേനീച്ചകളുടെ ഏറ്റവും ഭാരമുള്ള ആവരണം' എന്ന റെക്കോഡാണ് റുവാൻ സ്വന്തമാക്കിയത്.

യുവാവിനെ തേനീച്ചയിൽ പൊതിയുന്ന വിഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്സ് യുട്യൂബ്​ പേജിൽ പങ്കുവെച്ചു. റുവാന്റെ ശരീരത്തിൽ തേനീച്ചകളെ കൊണ്ടിടുന്നതും അവ ശരീരത്തെ ​​പൊതിയുന്നതും വിഡിയോയിൽ കാണാം. 70ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

Full View

തേനീച്ചയെ ശരീരത്തിൽ വഹിക്കുന്നവർ ഏറ്റവുമധികം ശാന്തത പാലിക്ക​ണമെന്ന് പരിചയ സമ്പന്നർ പറയുന്നു. തേനീച്ചകൾ മനുഷ്യ ശരീരത്തിൽ കുത്തിയാൽ അവ ചത്തുപോകും. അതിനാൽ ഭീഷണിയില്ലെന്ന് തോന്നിയാൽ അവ ശരീരത്തിൽ കുത്തുന്നത് ഒഴിവാക്കും. തേനീച്ചകൾ ആക്രമണ സ്വഭാവമുള്ളവയാണെന്ന് തോന്നുകയാണെങ്കിൽ മത്സരം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. 

Tags:    
News Summary - Chinese Man Covers Entire Body with 6 Lakh Bees Guinness World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.