വിമാനവും വിമാനയാത്രയും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പറക്കുന്ന വിമാനം കണ്ടാൽ പ്രായവ്യത്യാസമില്ലാതെ ആകാശത്തേക്ക് നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, വിമാനത്തിനകത്തിരുന്ന് കാണുന്ന പുറം കാഴ്ചയുടെ ഭംഗിയും കൗതുകവും എത്രമാത്രമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്.
പൈലറ്റുമാർ ഇരിക്കുന്ന കോക്ക്പിറ്റിൽ നിന്നു പകർത്തിയ വിമാന ലാന്‍റിങ്ങിന്‍റെ രാത്രികാല ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ബോയിങ് 777 വിമാനത്തിന്‍റെ രാത്രി ലാൻഡിങ് ആണ് വിഡിയോയിലുള്ളത്.
അതിമനോഹരമായ ഇൗ കാഴ്ച നെറ്റിസൺമാരെ അമ്പരപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ആവശ്യങ്ങൾക്കായുള്ള ലൈറ്റുകൾ ഒരു പൂരപ്പറമ്പിന് സമാനമായാണ് തോന്നുന്നത്. റൺവേയിലും സമീപത്തും നിറഞ്ഞിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ കാഴ്ചയുടെ ഭംഗി കൂട്ടുന്നു.
കോക്ക്പിറ്റും വർണാഭമാണ്. വിമാനം നിയന്ത്രിക്കുന്ന പൈലറ്റുമാരേയും കാണാം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ട്വിറ്ററിൽ മാത്രം ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.
ട്വിറ്റർ ഉപയോക്താക്കളിലൊരാൾ പൈലറ്റുമാരുടെ ജോലിയെ അഭിനന്ദിച്ചു. 'ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ജോലി' എന്നാണ് അദ്ദേഹം എഴുതിയത്. 'അത്ഭുത കാഴ്ച' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'എനിക്കും പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ' എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.