വെറും 40 സെക്കൻഡ്; ആഡംബര എസ്.യു.വിയുടെ ഗ്ലാസ് തകർത്ത് മോഷ്ടിച്ചത് 13 ലക്ഷം രൂപ -VIDEO

ബംഗളൂരു: റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര എസ്.യു.വിയുടെ ചില്ല് തകർത്ത് പട്ടാപ്പകൽ മോഷ്ടാക്കൾ കൊണ്ടുപോയത് 13 ലക്ഷം രൂപ. ബംഗളൂരുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബി.എം.ഡബ്ല്യു എക്സ്5 എസ്.യു.വിയുടെതാണ് മോഷ്ടാക്കൾ ചില്ല് തകർത്തത്. ഒരാൾ ബൈക്കിലും മറ്റെയാൾ കാറിനരികിലുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പരിസരത്ത് മറ്റ് ആൾക്കാർ ഉണ്ടായിരുന്നില്ല. വെറും 40 സെക്കൻഡിനുള്ളിൽ വാഹനത്തിന്‍റെ ചില്ല് തകർക്കുകയും അതിലൂടെ ഉള്ളിൽ തലയിട്ട് പണം കവർന്ന് കടന്നുകളയുകയുമായിരുന്നു.

ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് മോഷ്ടാവ് കാറിന്‍റെ ഗ്ലാസ് തകർക്കുന്നത്. തുടർന്ന് കൈകൊണ്ട് ഇടിച്ച് ചില്ല് മാറ്റിയാണ് ഉള്ളിൽ കടക്കുന്നത്. ഇത്രയും സമയം പുറത്ത് ബൈക്കിലുള്ളയാൾ ചുറ്റും നിരീക്ഷിക്കുന്നുണ്ട്. മോഷണ ശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - BMW SUV, Worth Over A Crore, Had ₹ 14 Lakh Cash Inside. This Happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.