‘ഇതൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാ’; ആപ്പിള്‍ ഫോൾഡിങ് ഫോണിനെ ട്രോളി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്ത ആപ്പിള്‍ ഫോൾഡിങ് ഫോണിനെ ട്രോളി ഇന്ത്യൻ റെയിൽവേ. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യൻ റെയിൽവേ നോർത്തേൺ വിഭാഗം രസകരമായ പോസ്റ്റ് പങ്കുവെച്ചത്. ആപ്പിളിന്റെ ഫോൾഡബിൾ മോഡലായ ഡ്യുവോയെ കളിയാക്കികൊണ്ട് ഞങ്ങളിതൊക്കെ പണ്ടേ വിട്ടതാ എന്ന മട്ടിലായിരുന്നു പോസ്റ്റ്.

ഐഫോൺ മടക്കുന്ന വിഡിയോ ക്ലിപ്പിനൊപ്പം ട്രെയിനുകളിലെ ബർത്തുകൾ മടക്കിവെച്ചിരിക്കുന്നതിന്റെയും ദൃശ്യം ഉൾപ്പെടുത്തിയാണ് നോർത്തേൺ റെയിൽവേയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

"ഫോൾഡബിൾ? ഈ ഫീച്ചർ പതിറ്റാണ്ടുകൾ മുമ്പേ ഞങ്ങൾ വിട്ടതാണ്! ഒറിജിനൽ 'ഫോൾഡിലേക്ക്' സ്വാഗതം; ഇതിനായി ലോഞ്ച് ചടങ്ങുകളുടെയൊന്നും ആവശ്യമേ ഇല്ല" എന്നായിരുന്നു അടിക്കുറിപ്പ്. റെയിൽവേയുടെ ടെക്നോളജിയെ ഉപമിച്ചുള്ള പോസ്റ്റ് നിമിഷങ്ങൾക്കമാണ് വൈറലായത്. നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ തമാശ നിറഞ്ഞ കമന്റുകളുമായെത്തി. വൻതുക ചെലവഴിച്ച് സ്വന്തമായി വാങ്ങുന്ന ഫോൾഡബിൾ ഫോണുകളേക്കാൾ പുത്തൻ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിൽ ഞങ്ങളാണ് മികച്ചവർ എന്ന രസകരമായി ഓർമപ്പെടുത്തുകയായിരുന്നു റെയിൽവേ.

ആദ്യ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡുയോ' അവതരിപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സാംസങ് കമ്പനി പരിഹാസശരങ്ങളുമായി രംഗത്തെത്തിയിരുന്നു. "ഞങ്ങൾ പാകം ചെയ്തു വെച്ചത് ചൂടാക്കി കഴിക്കുന്നത് എപ്പോഴാണെന്ന് ഞങ്ങളെ അറിയിക്കുക" എന്നായിരുന്നു ആപ്പിളിന്റെ ലോഞ്ച് ഇവന്റിന് പിന്നാലെ സാംസങ്ങിന്റെ യു.എസ് സോഷ്യൽ മീഡിയ ടീം എക്സിൽ കുറിച്ചത്. കാര്യങ്ങളിൽ വലിയ പുതുമയൊന്നുമില്ലെന്നും ഇത് ഏതെങ്കിലും വിഡിയോ ഗെയിമിന്റെ പുതിയ പതിപ്പ് പോലെ തോന്നിക്കുന്നുവെന്നും മറ്റൊരു പോസ്റ്റിൽ കമ്പനി പരിഹസിച്ചിരുന്നു. എങ്കിലും വിപണിയിലെ മറ്റ് എതിരാളികളുടെ ഫോൾഡബിൾ ഫോണുകളെ അപേക്ഷിച്ച് ഇതിന്റെ ഘടന സംബന്ധിച്ച ചർച്ചകളും സജീവമാണ്. 

Full View
Tags:    
News Summary - Indian Railways Trolls Apple's Folding Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.