ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്കുള്ള അസാധാരണ നിർദേശം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ റിയൽ എസ്റ്റേറ്റിനെ കുറിച്ചോ രാഷ്ട്രീയമോ ചർച്ച ചെയ്യരുതെന്നാണ് സന്ദർശകരോട് ഭക്ഷണശാലക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡ് ആവശ്യപ്പെടുന്നത്.
"ഈ സൗകര്യം റിയൽ എസ്റ്റേറ്റ്/രാഷ്ട്രീയ ചർച്ചകൾക്കുള്ളതല്ല, ഭക്ഷണം കഴിക്കാൻ മാത്രമുള്ളതാണ്. ദയവായി മനസിലാക്കി സഹകരിക്കുക." എന്നെഴുതിയ ബോർഡ്ന്‍റെ ഫോട്ടോ ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ചു. ബെംഗളൂരുവിലെ റെസ്റ്റോറന്റുകളിൽ, പലരും ദീർഘനേര ചർച്ചകൾ നടത്തുകയും വളരെ കുറച്ച് ഭക്ഷണം മാത്രം ഓർഡർ ചെയ്യുകയും ചെയ്യുമെന്നും അതിനാൽ ഇത്തരം മുന്നറിയിപ്പുകൾ അവിടെ സാധാരണമാണെന്നും പലരും ചൂണ്ടിക്കാട്ടി.
നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലകളിൽ സമാനമായ സന്ദേശങ്ങൾ കണ്ടതായി ചിലർ ഓർമിച്ചു. എന്നാൽ എല്ലാവരും ഈ നിർദേശത്തോട് യോജിക്കുന്നില്ല എന്ന് സമൂഹമാധ്യമത്തിലെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന് പണം നൽകുമ്പോൾ എന്തിനാണ് ഇത്തരം നിർദേശങ്ങളെന്ന് ചോദിക്കുന്നവരും ഇത്തരം മുന്നറിയിപ്പുകൾ വിചിത്രമാണെന്ന് പറയുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.