വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ബംഗളൂരുവിലെ തെരുവില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കള്‍ VIDEO

ബംഗളൂരു: കനത്ത മഴ ബാധിച്ച ബംഗളൂരുവില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റേതടക്കം നിരവധി വൈറല്‍ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പുതുതായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത് ബംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ നിന്നും നവജാത ശിശുവിനെ യുവാക്കള്‍ സംരക്ഷിക്കുന്ന ദൃശ്യമാണ്.

യുവാക്കള്‍ നവജാത ശിശുവിന് രക്ഷകരാകുന്ന ദൃശ്യം ഹൊസാകരെഹള്ളി പ്രദേശത്തുനിന്നാണെന്ന് പറയുന്നു. തോളറ്റം ഉയര്‍ന്ന വെള്ളത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് മുകളില്‍ പിടിച്ച് ഒരു സ്ത്രീക്ക് കൈമാറുന്നതാണ് ദൃശ്യം.

നേരത്തെ തെക്കന്‍ ബെംഗളൂരു പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീട്ടില്‍നിന്ന് പെണ്‍കുഞ്ഞിനെ യുവാക്കള്‍ രക്ഷിച്ചിരുന്നു. വീടുകളില്‍നിന്ന് ഒഴിഞ്ഞ് പോകാനും ഇവര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു.

താഴ്ന്ന പ്രദേശങ്ങളില്‍ വാഹനങ്ങളടക്കം ഒഴുകിപോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.