'ഭാര്യ ഉത്തരേന്ത്യക്കാരിയാണോ?'; ബംഗളൂരു ബസിന് പിന്നിലെ പരസ്യം ചർച്ചയാക്കി നെറ്റിസൺസ്

ബംഗളൂരു ബസിനു പിന്നിലെ പരസ്യമാണ് ഇ​പ്പോൾ ​നെറ്റിസൺസിന്റെ പ്രധാന ചർച്ചാവിഷയം. ഇൻസ്റ്റന്റ് രസം പേസ്റ്റിന്റെ പരസ്യമാണ് ബസിന്റെ പിറകിലുള്ളത്. അതിലെ 'വൈഫ് നോർത്തിന്ത്യനാണോ' എന്ന പരസ്യ വാചകമാണ് ചർച്ചക്കാധാരം. പരസ്യത്തിന്റെ ചിത്രം തേജസ് ദിനകർ എന്നയാളാണ് എക്സിൽ പങ്കുവെച്ചത്. പരസ്യവാചകത്തിലെ അതൃപ്തിയും അദ്ദേഹം മറച്ചുവെച്ചില്ല. സെക്സിസ്റ്റ് പ്രയോഗമാണിതെന്നും നോർത്തിനെയും സൗത്തിനെയും അപമാനിക്കുന്ന പരാമർശമാണെന്നും തേജസ് ദിനകർ കുറിച്ചു.

വ്യാഴാഴ്ചയാണ് ദിനകർ പോസ്റ്റ് പങ്കുവെച്ചത്. നിരവധിയാളുകൾ അത് കണ്ടുകഴിഞ്ഞു. നിരവധിയാളുകൾ പ്രതികരണവും രേഖപ്പെടുത്തിയിട്ടുമുണ്ട്. കുറ്റകരമായ പ്രസ്താവനയാണിതെന്നാണ് ഒരു കൂട്ടർ പരസ്യ വാചകത്തെ വിലയിരുത്തിയത്. എന്നാൽ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിൽ വിവാഹ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ പരസ്യം കാരണമാകുമെന്നും ചിലർ വിലയിരുത്തി. അങ്ങനെ വിവിധ സംസ്കാരങ്ങൾ സംയോജിക്കും. ചുരുങ്ങിയത് അന്തർ സംസ്ഥാന വിവാഹങ്ങളെങ്കിലും നടക്കാൻ ഇത് കാരണമാകും എന്ന് ഒരു യൂസർ നർമത്തിൽ ചാലിച്ച് എഴുതി.

എന്തുകൊണ്ട് ഇത് കുറ്റകരമായ വാചകമാവുന്നതെന്ന് തനിക്ക് മനസിലായെന്ന് മറ്റൊരാൾ കുറിച്ചു. വ്യക്തിപരമായി വളരെ രസകരവും ക്രിയേറ്റീവ് ആയതുമായ പരസ്യമായാണ് തനിക്ക് തോന്നിയത്. ഇന്ദിരയുടെ രസം പേസ്റ്റ് തീർച്ചയായും വാങ്ങും.-എന്നും അയാൾ പ്രതികരിച്ചു. ഭാര്യ ഉത്തരേന്ത്യൻ വീട്ടുജോലിക്കാരിയായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് അരോചകമാണോ എന്ന് ഉറപ്പില്ല. ഓരോ അവസരത്തിലും കുറ്റപ്പെടുത്തുന്നത് നമ്മൾ അവസാനിപ്പിക്കണമെന്ന് മറ്റൊരാൾ എഴുതി.

സ്​റ്റീരിയോടൈപ്പ് ആയ വാചകമെന്ന് മറ്റൊരു യൂസർ പരിഹസിച്ചു. ഒരു സെക്സിസ്റ്റ് സമൂഹത്തിലെ വിപണിയും പരസ്യങ്ങളുമൊക്കെ ഇതേ രീതിയിൽ തന്നെയുള്ളതാകും. സമൂഹമ്മെ മാറ്റാനാണ് നിങ്ങളുടെ ഊർജം ചെലവഴിക്കേണ്ടത്, അല്ലാതെ ഇത്തരം കോർപറേറ്റ് പരസ്യങ്ങൾ തിരുത്താനല്ല.-എന്നാണ് മറ്റൊരു യൂസർ ഉപദേശം നൽകി.

Tags:    
News Summary - Bengaluru bus ad on rasam divides internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.