രക്ഷകനായ വനംവകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച്​ കുട്ടിയാന - ചിത്രം വൈറൽ

തന്നെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന കുട്ടിയാനയുടെ ചിത്രം വൈറലാവുന്നു. തമിഴ്​നാട്ടിലായിരുന്നു സംഭവം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ചിത്രം ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ ത​െൻറ കുഞ്ഞി തുമ്പിക്കൈയ്യാൽ കുട്ടിയാന ഉദ്യോഗസ്ഥ​െൻറ കാലിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം.

'സ്​നേഹത്തിന്​ ഭാഷയില്ല, ഒരു ആനക്കുട്ടി ഫോറസ്റ്റ് ഓഫീസറെ ആശ്ലേഷിക്കുന്നു. അവർ ആനക്കുട്ടിയെ രക്ഷിക്കുകയും അതിനെ അമ്മയോടൊപ്പം ഒന്നിപ്പിക്കുകയും ചെയ്​തു. -കസ്വാൻ ചിത്രത്തിന് അടിക്കുറിപ്പായി എഴുതി.



വനം വകുപ്പ്​ രക്ഷിച്ച കുട്ടിയാന അമ്മയാനയ്​ക്കടുത്തേക്ക്​ പോകുന്ന വിഡിയോ കഴിഞ്ഞയാഴ്ച ഐഎഫ്എസ് ഓഫീസർ സുധാ രാമൻ പങ്കുവെച്ചിരുന്നു. 


Tags:    
News Summary - Baby elephant hugs forest official after after being rescued photo goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.