പാകിസ്താനെ പരിഹസിച്ച് ഉവൈസി; വിഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു

കുവൈത്ത് സിറ്റി: വ്യാജ ഫോട്ടോ വിവാദത്തിൽ പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്താൻ നടത്തിയ ഓപറേഷൻ ബുൻയാനുൻ മർസൂസ് വിജയമാണെന്ന് അവകാശപ്പെട്ട് നടത്തിയ പരിപാടിയുടെ ചിത്രത്തെയാണ് ഉവൈസി ട്രോളിയത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭീ​ക​ര​ത​ക്കെ​തി​രാ​യ നി​ല​പാ​ട് വി​ശ​ദീക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കുവൈത്ത് സന്ദർശിക്കുന്ന ഇന്ത്യൻ സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി സംഘത്തിൽ അംഗമാണ് ഉവൈസി. ഇവർ ഇന്നുകൂടി കുവൈത്തിൽ തുടരും. കു​വൈ​ത്ത് ഗ​വ​ൺ​മെ​ന്റി​ലെ മു​തി​ർ​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, സി​വി​ൽ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ർ, ചി​ന്ത​ക​ർ, മാ​ധ്യ​മ​ങ്ങ​ൾ, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ എ​ന്നി​വ​രു​മാ​യി പ്ര​തി​നി​ധി സം​ഘം സം​വ​ദി​ക്കും.

പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫും സൈനിക മേധാവി അസിം മുനീറും മണ്ടൻമാരായ തമാശക്കാരാണെന്ന് കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ ഉവൈസി പരിഹസിച്ചു. ഇന്ത്യയ്‌ക്കെതിരായ സൈനിക ഓപറേഷൻ വിജയമാണെന്ന് അവകാശപ്പെടാൻ അസിം മുനീർ അടുത്തിടെ ശഹബാസ് ശരീഫിന് മെമന്റോ സമ്മാനിച്ചിരുന്നു. കൂടാതെ ചൈനീസ് സൈനിക അഭ്യാസങ്ങളുമായി സാമ്യമുള്ള ഒരു പെയിന്റിങ്ങും പ്രദർശിപ്പിച്ചു. പ്രസിഡന്റ് ആസിഫ് അലി സർദാരി, വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ എന്നിവരുൾപ്പെടെ ഉന്നത രാഷ്ട്രീയ, സൈനിക നേതൃത്വം പങ്കെടുത്ത പരിപാടിയിലായിരുന്നു ഇത്.

‘മണ്ടൻമാരായ ഈ തമാശക്കാർ ഇന്ത്യയുമായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. 2019ലെ ചൈനീസ് സൈനികാഭ്യാസത്തിന്റെ ഒരു ഫോട്ടോ കാണിച്ച് അത് ഇന്ത്യയ്‌ക്കെതിരായ വിജയമാണെന്ന് അവകാശപ്പെടുന്നു. അവർക്ക് ശരിയായ ഒരു ഫോട്ടോ പോലും സമ്മാനമായി നൽകാൻ കഴിയില്ല. അനുകരിക്കാൻ ബുദ്ധി ആവശ്യമാണ് എന്ന് ഞങ്ങൾ കുട്ടിക്കാലത്ത് കേട്ടിരുന്നു. ഇവർക്ക് തലച്ചോറുപോലുമില്ല’ - ഉവൈസി പറഞ്ഞു.

മെയ് 15 ന് പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ, യു.കെ ആസ്ഥാനമായുള്ള പത്രത്തിന്റെ വ്യാജ ചിത്രം ഉപയോഗിച്ച് രാജ്യത്തിന്റെ വ്യോമസേനയെ പ്രശംസിച്ചിരുന്നു. ‘ദി ഡെയ്‌ലി ടെലിഗ്രാഫി’ലെ ലേഖനത്തിൽ ‘പാക് വ്യോമസേന: ആകാശത്തിലെ തർക്കമില്ലാത്ത രാജാവ്’ എന്ന വാർത്ത ഉണ്ട് എന്നാണ് വിദേശകാര്യ മന്ത്രി കൂടിയായ ദർ പാർലമെന്റിൽ അവകാശപ്പെട്ടത്. എന്നാൽ, മെയ് 10 ലെ ഒന്നാം പേജ് വാർത്തയുടെ ഈ സ്ക്രീൻഷോട്ട് വ്യാജമായി നിർമിച്ചതാണെന്ന് പാക് പത്രമായ ഡോൺ വസ്തുതാ പരിശോധന നടത്തി തെളിയിച്ചിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക​യും എം​ബ​സി പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ച്ചു. ബി.​ജെ.​പി എം.​പി ബൈ​ജ​യ​ന്ത് പാ​ണ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, മു​ൻ മ​ന്ത്രി, മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. നി​ഷി​കാ​ന്ത് ദു​ബെ (ബി.​ജെ.​പി), ഫാ​ങ്‌​നോ​ൺ കൊ​ന്യാ​ക് എം.​പി (ബി.​ജെ.​പി), രേ​ഖ ശ​ർ​മ എം.​പി (ബി.​ജെ.​പി), അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എം.​പി (എ.​ഐ.​എം.​ഐ.​എം), സ​ത്നാം സി​ങ്​ സ​ന്ധു എം.​പി, മു​ൻ മ​ന്ത്രി​യും മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​ൻ ഹ​ർ​ഷ് ശ്രിം​ഗ​ള എ​ന്നി​വ​രാ​ണ് അംഗങ്ങൾ. നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നി​യോ​ഗി​ക്ക​പ്പെ​ട്ട സം​ഘ​മാ​ണി​ത്. ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കു​വൈ​ത്തി​ലെ​ത്തിയത്.

കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷെ​രി​ദ അ​ൽ മൗ​ഷ​ർ​ജി​യു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​യു​ടെ സ​മീ​പ​കാ​ല ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. ഭീ​ക​ര​ത​ക്കെ​തി​രാ​യ വിട്ടുവീഴ്ചയില്ലാത്ത നി​ല​പാ​ട് ഇ​രു​പ​ക്ഷ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്ര​സേ​വ​ന​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​രാ​ത്മാ​ക്ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ശി​ലാ​ഫ​ല​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

കു​വൈ​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദു​ൽ ക​ബീ​ർ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ചൊ​വ്വാ​ഴ്ച​യും കു​വൈ​ത്തി​ൽ തു​ട​രു​ന്ന സം​ഘം രാ​ഷ്​​ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്തും. എ​ല്ലാ രൂ​പ​ങ്ങ​ളി​ലു​മു​ള്ള ഭീ​ക​ര​ത​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ഏ​കീ​കൃ​ത​വും അ​ച​ഞ്ച​ല​വു​മാ​യ നി​ല​പാ​ട് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​നം. ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കു​വൈ​ത്തി​ലെ​ത്തു​ന്ന​ത്. കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന ശേ​ഷം സം​ഘം​ ഇന്ന് സൗ​ദി​യി​ലേ​ക്കും പോ​കും. 30-ന്​ ​സം​ഘം അ​ൾ​ജീ​രി​യ​യി​ലേ​ക്ക് തി​രി​ക്കും. ഓ​രോ രാ​ജ്യ​ത്തും ര​ണ്ട്​ ദി​വ​സം വീ​ത​മാ​ണ്​ സ​ന്ദ​ർ​ശ​നം.


Tags:    
News Summary - Asaduddin Owaisi Jabs Pak PM, Army Chief Over Fake Photo Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.