ന്യൂഡൽഹി: ഭക്ഷണ വിതരണം ഏറെ എളുപ്പമാക്കുന്നവയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ. എന്നാൽ ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളിൽ മാത്രമല്ല, ഓൺലൈൻ സൈറ്റുകളിൽനിന്നും പൊതികൾ തുറക്കാതെ വാങ്ങുന്ന ഭക്ഷണങ്ങളും ചിലപ്പോൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ട്വിറ്റർ ഉപഭോക്താവിന്റെ പോസ്റ്റ്.
ബ്ലിങ്കിറ്റ് എന്ന ഓൺലൈൻ സൈറ്റ് വഴി വാങ്ങിയ ബ്രെഡിൽ കണ്ടത് ജീവനുള്ള എലിയെയാണ്. ജീവിതത്തിൽ ഉണ്ടായതിൽവെച്ച് മോശം അനുഭവമായിരുന്നു ഇതെന്നാണ് ട്വീറ്റിൽ പറയുന്നത്. പഴകിയ ബ്രെഡ് എന്നതിലുപരി ജീവനുള്ള എലിയെ പാക്കറ്റിനുള്ളിൽ കണ്ടതാണ് സഹിക്കാൻ കഴിയാത്തത്.
നിതിൻ അറോറ എന്ന ഉപഭോക്താവിനാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായത്. ഭീതി പടരുന്ന തരത്തിലായിരുന്നു ആ സാഹചര്യമെന്ന് ഇയാൾ വ്യക്തമാക്കുന്നു.
ബ്രെഡ് പാക്കറ്റിന്റെ ചിത്രത്തോടൊപ്പം ബ്ലിങ്കിറ്റിന്റെ കസ്റ്റമർ സർവിസുമായി നടത്തിയ സംഭാഷണവും ചേർത്താണ് നിതിൻ ട്വീറ്റ് ചെയ്തത്. സംഭവം വിശദമായി പരിശോധിക്കുമെന്ന് ബ്ലിങ്കിറ്റ് അധികൃതർ ഉറപ്പ് നൽകുകയും മോശം അനുഭവം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.