സദാസമയം ടി.വിക്കുമുമ്പിൽ; മാതാപിതാക്കൾ കുട്ടിക്ക് നൽകിയ 'ശിക്ഷ' ഇങ്ങനെ...

ബെയ്ജിംങ്: കൂടുതൽ സമയം ടി.വിക്കുമുമ്പിൽ ചിലവഴിച്ചതിന് മതാപിതാക്കൾ എട്ടുവയസുകാരനായ മകന് നൽകിയ ശിക്ഷയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മകന്‍റെ ടി.വി കാണൽ നിർത്തുന്നതിനായി ഒരുരാത്രി മുഴുവൻ കുട്ടിയെ പിടിച്ചിരുത്തി ടി.വി കാണിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം.

മകനോട് തങ്ങൾ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഗൃഹപാഠങ്ങൾ പൂർത്തിയാക്കാൻ മാതാപിതാക്കൾ നിർദേശം നൽകിയിരുന്നു. എന്നാൽ ദമ്പതികൾ തിരിച്ചെത്തിയപ്പോൾ മകൻ ടി.വി കാണുകയായിരുന്നു. തുടർന്ന് ശിക്ഷയായി കുട്ടിയോട് ടി.വികാണുന്നത് തുടരാൻ മാതാപിതാക്കൾ നിർദേശിക്കുകയായിരുന്നു.

ആദ്യം ഉത്സാഹത്തോടെ ടി.വികണ്ട കുട്ടി പിന്നീട് ക്ഷീണിതനാവുകയും കരയാനാരംഭിക്കുകയും ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ അഞ്ചുമണിവരെ കുട്ടിയെ ഉറങ്ങാൻ മാതാപിതാക്കൾ സമ്മതിച്ചില്ല.

വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ മാതാപിതാക്കളുടെ പ്രവൃത്തിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേർ രംഗത്തെത്തി. ഈ ശിക്ഷ കടുത്തുപോയെന്നും കുട്ടികളിൽ നല്ല പെരുമാറ്റം വളർത്തിയെടുക്കേണ്ടത് ഇങ്ങനെയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - A couple forced their son to watch television all night as a punishment for watching too much TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.