സ്​​േഫാടനം തകർത്ത വീട്ടിൽ ആ മുത്തശ്ശിയെത്തി; പ്രിയപ്പെട്ട പിയാനോയിൽ സാന്ത്വനഗീതം വായിക്കാൻ...

ബൈറൂത്​: നൂറിലധികം പേർ മരിക്കുകയും ആയിരങ്ങൾക്ക്​ പരിക്കേൽക്കുകയും ചെയ്​ത ബൈറൂത്​ സ്​ഫോടനത്തിൻെറ സ്​തോഭജനകമായ വിഡിയോകൾ പലതും നാം കണ്ടുകഴിഞ്ഞു. അപ്രതീക്ഷിത സ്​ഫോടനത്തിൽ വിറങ്ങലിച്ച്​ ഓടുന്നവർ, മുറിവേറ്റവർ, തകർന്ന െകട്ടിട അവശിഷ്​ടങ്ങൾ എന്നിവയെല്ലാം. അതിനിടയിൽ പിയാനോ സംഗീതത്തിൽ സാന്ത്വനം ക​​ണ്ടെത്തുന്ന വയോധികയുടെ വിഡിയോ വൈറലാകുകയാണ്​ സമൂഹ മാധ്യമങ്ങളിൽ.

സ്​ഫോടനത്തിൻെറ അവശേഷിപ്പുകളായ കെട്ടിട അവശിഷ്​ടങ്ങളുടെയും ചില്ലുകഷണങ്ങളുടെയും വീണുകിടക്കുന്ന കർട്ടൻെറയുമൊക്കെ ഇടയിലിരുന്ന്​ പിയാനോയിൽ റോബർട്ട്​ ബേൺസിൻെറ 'ഓഡ്​ ലാങ്​ സൈൻ' എന്ന സ്​കോട്ടിഷ്​ കവിത വായിക്കുന്ന 79കാരിയുടെ വിഡിയോ ആണിത്​. വീടിൻെറ ചുവരിൽ തുളകൾ വീണുകിടക്കുന്നതും വീട്ടിലുള്ളവർ അകം വ​ൃത്തിയാക്കുന്നതുമെല്ലാം കാണാം. എന്നാൽ, ഇവയൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലാണ്​ ഈ മുത്തശ്ശി പിയാനോയിൽ 'ഓഡ്​ ലാങ്​ സൈൻ' വായിക്കുന്നത്​.

പുതുവർഷ ദിനത്തിൽ പോയ വർഷത്തിന്​ വിട ചൊല്ലിയും ശവസംസ്​കാര ചടങ്ങിൽ സാന്ത്വനമായുമൊക്കെയാണ്​ സാധാരണയായി 'ഓഡ്​ ലാങ്​ സൈൻ' പാടുകയോ സംഗീതോപകരണങ്ങളിൽ വായിക്കുകയോ ചെയ്യുന്നത്​. സ്​​േഫാടനത്തിൽ കേടുപാടുകൾ സംഭവിച്ച വീട്ടിൽ തകരാറൊന്നും സംഭവിക്കാത്ത പിയാനോ വായിക്കുന്ന വയോധികയുടെ വിഡിയോ പേരക്കുട്ടി മേയ്​ ലീ മെൽക്കിയാണ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചത്.

സ്​ഫോടനം നടക്കു​േമ്പാൾ മുത്തശ്ശി വീട്ടിലുണ്ടായിരുന്നില്ലെന്ന്​ മേയ്​ ലീ പറയുന്നു. 60 വർഷമായി ഇവർ താമസിക്കുന്ന ആ വീട്​ പക്ഷേ, സ്​ഫോടനത്തിൽ ഭാഗികമായി തകർന്നു. സമഭവമറിഞ്ഞ്​ തൻെറ പ്രിയപ്പെട്ട പിയാനോക്ക്​ ഒന്നും സംഭവിച്ചിട്ടില്ലെന്ന്​ ഉറപ്പാക്കാൻ മുത്തശ്ശി അവിടെ എത്തുകയായിരുന്നു. ആ പിയാനോ അവർക്ക്​ അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണവുമുണ്ട്​. അവരുടെ വിവാഹദിനത്തിൽ പിതാവ്​ സമ്മാനമായി നൽകിയതാണ്​ ആ പിയാനോ. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.