28 മണിക്കൂർ കൊണ്ട്​ 10 നില കെട്ടിടം- കാണാം, ഒരു​ ​ചൈനീസ്​ അത്​ഭുതം

ബീജീങ്: കോവിഡ്​ രൂക്ഷമായ സമയത്ത്​ ദിവസങ്ങൾ കൊണ്ട്​ കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന്​ മറ്റൊരു നിർമാണാത്​ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ്​ ചൈന ലോക​ത്തെ ഞെട്ടിച്ചിരിക്കുന്നത്​. ചാങ്​ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ്​ ഗ്രൂപ്പ്​ ആണ്​ കെട്ടിടം നിർമിച്ചിരിക്കുന്നത്​.

ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടമെന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്നു. കെട്ടിടം നിർമിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. പ്രീഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്​. മുറികൾ ഉൾപ്പടെയുളള കെട്ടിടത്തിന്‍റെ ഭാഗങ്ങൾ നേരത്തേ ഫാക്ടറിയിൽ നിർമിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർക്കുകയുമാണ് ചെയ്തത്.

Full View

ഷിപ്പിങ് കണ്ടെയ്നറിന്‍റെ മാതൃകയിൽ ഒരേ അളവുകളിലാണ് കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്​. അതിനാൽ, ഇവ അനായാസമായി കെട്ടിടം പണിയുന്ന സ്​ഥലത്ത്​ എത്തിക്കാൻ കഴിയും. നിർമാണസ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളിൽ ഒന്നായി ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ ഇവയെല്ലാം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത്​ ഇതേ പോലെ കെട്ടിടം നിർമ്മിക്കുകയും ചെയ്യാം. ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയർത്താനാകുമെന്നാണ്​ നിർമാതാക്കൾ അവകാശപ്പെടുന്നത്​. 

Tags:    
News Summary - 10-storey building in China constructed within 28 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.