പാലക്കാട്: ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് നഗരത്തിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം "വിയറ്റ്നാം കോളനി"യിലേതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘വടക്കന്തറ കാര്യാലയത്തിൽ ഇരുന്ന് കണ്ണൻ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തരും ഒക്കെ പറയുന്നത് അനുസരിക്കാൻ വിധിക്കപ്പെട്ട, ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴും ഭയം മൂലം മൗനം പാലിക്കാൻ മാത്രം കഴിയുന്ന കുറെ കഥയില്ലാതായി പോയ പാവങ്ങളുടെ പാലക്കാട്. പാലക്കാടിന് ഈ ഗുണ്ടകളിൽ നിന്ന് മോചനം വേണം.
കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡന്റാക്കാനും ചെയർമാൻ സ്ഥാനാർത്ഥിയാക്കാനും ലജ്ജയില്ലാത്ത ബി.ജെ.പിയുടെ ധൈര്യം തിരുവായ്ക്ക് എതിർവായില്ലാതെ കഴിയുന്ന മൂത്താന്തറയിലേയും വടക്കന്തറയിലേയുമൊക്കെ പാവപ്പെട്ട ജനങ്ങളാണ്. തങ്ങളെ ഒരു കാലത്തും ആ പാവങ്ങൾ എതിർക്കില്ല, എതിർക്കാൻ ധൈര്യം കാണിക്കില്ല എന്ന അഹങ്കാരമാണ് പാലക്കാട്ടെ ബിജെപിയെ നയിക്കുന്നത്. ബാല്യം തൊട്ട് കാണുന്ന ആർഎസ്എസ് ശാഖ, അവിടെ നിന്ന് പഠിക്കുന്ന അടിമത്ത മനോഭാവം നിറഞ്ഞ അനുസരണ, പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം രൂപപ്പെട്ടത് അങ്ങനെയാണ്. എല്ലാ അസന്മാർഗിക പ്രവർത്തികളുടെയും ഭാഗമായ, സ്വവർഗ ലൈംഗിക വൈകൃതത്തിന്റെ പേരിൽ നിരവധി തവണ പിടിക്കപ്പെട്ട, കൊലയാളിയായ തെരുവ് ഗുണ്ടയെ നേതാവാക്കിയ പാലക്കാട്ടെ ബിജെപിയെ ഓർത്ത് ലജ്ജിക്കുന്നു’ -സന്ദീപ് വാര്യർ പറഞ്ഞു.
പാലക്കാട് നഗരത്തിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം "വിയറ്റ്നാം കോളനി"യിലേതിന് തുല്യമാണ്. വടക്കന്തറ കാര്യാലയത്തിൽ ഇരുന്ന് കണ്ണൻ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തരും ഒക്കെ പറയുന്നത് അനുസരിക്കാൻ വിധിക്കപ്പെട്ട, ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴും ഭയം മൂലം മൗനം പാലിക്കാൻ മാത്രം കഴിയുന്ന കുറെ കഥയില്ലാതായി പോയ പാവങ്ങളുടെ പാലക്കാട്. പാലക്കാടിന് ഈ ഗുണ്ടകളിൽ നിന്ന് മോചനം വേണം.
കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡണ്ടാക്കാനും ചെയർമാൻ സ്ഥാനാർത്ഥിയാക്കാനും ലജ്ജയില്ലാത്ത ബിജെപിയുടെ ധൈര്യം തിരുവായ്ക്ക് എതിർവായില്ലാതെ കഴിയുന്ന മൂത്താന്തറയിലേയും വടക്കന്തറയിലേയുമൊക്കെ പാവപ്പെട്ട ജനങ്ങളാണ്. തങ്ങളെ ഒരു കാലത്തും ആ പാവങ്ങൾ എതിർക്കില്ല, എതിർക്കാൻ ധൈര്യം കാണിക്കില്ല എന്ന അഹങ്കാരമാണ് പാലക്കാട്ടെ ബിജെപിയെ നയിക്കുന്നത്. പത്ത് വർഷം അധികാരത്തിൽ ഇരുന്നിട്ടും, ദശാബ്ദങ്ങളായി തുടർച്ചയായി ഏകപക്ഷീയമായി ജയിക്കുന്ന വാർഡുകളിൽ വികസനമെത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടേ ഇല്ല. നല്ല റോഡുകളോ മറ്റ് സൗകര്യങ്ങളോ ഒന്നും മറ്റ് മേഖലകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂത്താന്തറയിലും വടക്കന്തറയിലും ഇല്ല. അവിടങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകമായ ഒരു നടപടിയും ബിജെപി നാളിതു വരെ ചെയ്തിട്ടില്ല. ബാല്യം തൊട്ട് കാണുന്ന ആർഎസ്എസ് ശാഖ, അവിടെ നിന്ന് പഠിക്കുന്ന അടിമത്ത മനോഭാവം നിറഞ്ഞ അനുസരണ, പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം രൂപപ്പെട്ടത് അങ്ങനെയാണ്.
എന്നാൽ കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ പ്രതീക്ഷയുടെ ചില നാമ്പുകൾ അവിടങ്ങളിൽ പൊട്ടി മുളക്കുന്നുണ്ട് . പ്രത്യേകിച്ച് പുതിയ തലമുറയിലെ യുവതീ യുവാക്കളും സ്ത്രീകളും തങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുകയും കോടികൾ സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്ന ബിജെപി മാഫിയാ നേതൃത്വത്തെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഒരു ജനതയേയും ഏറെക്കാലം അടിമകളാക്കി വക്കാൻ ആർക്കും സാധിക്കില്ല. സ്വയം പ്രഖ്യാപിത നേതാക്കളായ ബിജെപി ഗുണ്ടകളെ പാലക്കാട്ടെ ജനത വൈകാതെ തള്ളിക്കളയുക തന്നെ ചെയ്യും. '
എല്ലാ അസന്മാർഗിക പ്രവർത്തികളുടെയും ഭാഗമായ, സ്വവർഗ ലൈംഗിക വൈകൃതത്തിൻ്റെ പേരിൽ നിരവധി തവണ പിടിക്കപ്പെട്ട, കൊലയാളിയായ തെരുവ് ഗുണ്ടയെ നേതാവാക്കിയ പാലക്കാട്ടെ ബിജെപിയെ ഓർത്ത് ലജ്ജിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.