പാ​ത്തു​ക്കു​ട്ടി

സമൂഹമാധ്യമങ്ങളിൽ വൈറലായി കുഞ്ഞുപ്രാസംഗിക

കോട്ടയം: സമൂഹ മാധ്യമങ്ങളിൽ വൈറലായി ദുആ മറിയം സലാം എന്ന യു.കെ.ജി വിദ്യാർഥിനിയുടെ വായനദിന പ്രഭാഷണം. കോട്ടയം ജില്ല മെഡിക്കൽ ഓഫിസിൽ ക്ലർക്കായ ഇല്ലിക്കൽ ആറ്റുമാലിയിൽ എ.ആർ. അബ്ദുൽ സലാമിന്‍റെ മകൾ പാത്തുക്കുട്ടി എന്ന നാലരവയസ്സുകാരിയാണ് വായനദിനത്തിൽ മനോഹരമായി പ്രസംഗം അവതരിപ്പിച്ച് ഏവരുടെയും മനം കവർന്നത്.

പിതാവ് അബ്ദുൽ സലാം ഫേസ്ബുക്കിൽ പങ്കുവെച്ച പാത്തുക്കുട്ടിയുടെ പ്രസംഗവിഡിയോ വായനദിന ആശംസകളോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഷെയർ ചെയ്തതോടെ പ്രാസംഗിക താരമായി. പോസ്റ്റ് കണ്ട് നിരവധി പേരാണ് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചത്. വാക്കുകൾ കൂട്ടിപ്പറയാൻ തുടങ്ങിയ കാലത്തേ പ്രസംഗത്തിലാണ് പാത്തുക്കുട്ടി കൈവെച്ചതെന്നും ഇത്തരം വിശേഷദിവസങ്ങളിൽ വിഡിയോ ഇടാറുണ്ടെന്നും അബ്ദുൽ സലാം പറയുന്നു.

കുട്ടികളുടെ കടമയാണ് അറിവു നേടുക എന്നതെന്നും അതിന് കൂടുതൽ പുസ്തകങ്ങൾ വായിക്കാനുമാണ് പാത്തുക്കുട്ടി പ്രസംഗത്തിൽ പറയുന്നത്. കുമരകം കിളിരൂർ ഗവ.യു.പി സ്കൂൾ വിദ്യാർഥിനിയാണ്. കോട്ടയം ജില്ല സപ്ലൈ ഓഫിസിൽ ക്ലർക്കായ മാതാവ് രഹിൻ സുലൈ സി.എം.എസ് കോളജിൽ രസതന്ത്രത്തിൽ ഗവേഷണം ചെയ്യുന്നു

Tags:    
News Summary - Dua Mariam Salam goes viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.