ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നയാൾ ഡെലിവറിക്കുവന്ന ഏഴുവയസുകാരനെ കണ്ട് അമ്പരന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വെളിപ്പെട്ടത് സങ്കടപ്പെടുത്തുന്ന വിവരങ്ങൾ. കുട്ടിയുടെ വീഡിയോ എടുത്ത യുവാവ് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമാവുകയും ചെയ്തു.
ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴ് വയസുകാരൻ ജോലിക്കിറങ്ങിയത്. തുടർന്ന് 7 വയസ്സുള്ള സ്കൂൾ കുട്ടി രാത്രി 11 മണി വരെ സൈക്കിൾ ചവിട്ടി ജോലി ചെയ്യുകയായിരുന്നു. രാഹുൽ മിത്തൽ എന്നയാളാണ് ഭക്ഷണവുമായി തന്റെ വീട്ടിലെത്തിയ കുട്ടിയുടെ വിഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചുവന്നതിനുശേഷമാണ് 6 മുതൽ 11 വരെ ഭക്ഷണം വിതരണം ചെയ്യുന്നത്.
This 7 year boy is doing his father job as his father met with an accident the boy go to school in the morning and after 6 he work as a delivery boy for @zomato we need to motivate the energy of this boy and help his father to get into feet #zomato pic.twitter.com/5KqBv6OVVG
— RAHUL MITTAL (@therahulmittal) August 1, 2022
വിഡിയോ വൈറലായതോടെ വിവാദവും തർക്കവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കുട്ടിയെ അഭിനന്ദിച്ച് ഒരുവിഭാഗം രംഗത്ത് എത്തിയപ്പോൾ ഇത് ബാലവേലയല്ലേ എന്നാണ് മറ്റൊരു കൂട്ടർ ചോദിക്കുന്നത്. ഏഴ് വയസുകാൻ പണിയെടുക്കേണ്ട തരത്തിലേക്ക് സാമൂഹിക സാഹചര്യം മാറിയതിന് രാഷ്ട്രീയക്കാരേയും നിരവധിപേർ വിമർശിക്കുന്നുണ്ട്. തന്റെ പിതാവിനെ പിന്തുണക്കാൻ ധൈര്യപൂർവം മുന്നോട്ടുവന്ന ഏഴ് വയസ്സുകാരന്റെ അഭിനന്ദിച്ചും പിതാവിന് രോഗമുക്തി ആശംസിച്ചും നിരവധിപേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.