Posted On
date_range Updated On
date_range പരീക്ഷണത്തിനിടെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
വാഷിങ്ടൺ: ടെക്സസിൽ പരീക്ഷണത്തിനിടെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ടെക്സസിന്റെ തെക്കേ അറ്റത്തുള്ള സ്പേസ് എക്സിന്റെ വിക്ഷേപണ കേന്ദ്രമായ സ്റ്റാർബേസിൽ പത്താമത്തെ പരീക്ഷണത്തിനായി തയാറെടുക്കുന്നതിനിടെ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
പരീക്ഷണ വിക്ഷേപണവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് സ്പേസ് എക്സ് അറിയിച്ചു. സ്ഥലത്തേക്ക് പോകരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.