‘ഭൂതകണ’ങ്ങളുടെ ശാസ്ത്രകാരൻ ഫ്രാൻസിസ് ഹാൽസന് ഭൗതിക നൊബേൽ
സ്റ്റോക്ഹോം: ശാസ്ത്രലോകത്തിന് ഇനിയും പൂർണമായി പിടിതരാത്ത ‘ഭൂതകണ’ങ്ങൾ എന്നറിയപ്പെടുന്ന ന്യൂട്രിനോ ഗവേഷണത്തിന് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ. ന്യൂട്രിനോ കണങ്ങളെ നിരീക്ഷിക്കാനായി 15 വർഷം മുമ്പ് അന്റാർട്ടിക്കയിൽ സ്ഥാപിക്കപ്പെട്ട ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ മുഖ്യകാര്യദർശിയും ജ്യോതിർഭൗതികജ്ഞനുമായ ഫ്രാൻസിസ് ഹാൽസനാണ് പുരസ്കാരത്തിനർഹനായത്. ബെൽജിയം-യു.എസ് പൗരനായ ഹാൽസന്റെ ഗവേഷണങ്ങൾ ജ്യോതിർഭൗതികത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചുവെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.
പ്രകാശത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്നതും ചാർജില്ലാത്തതുമായ കണമാണ് ന്യൂട്രിനോ. ഈ കണം സൂര്യനിൽനിന്ന് സദാസമയം ഭൂമിയിലേക്ക് പ്രവഹിക്കുന്നുണ്ട്. സൂര്യനിൽനിന്ന് സെക്കൻഡിൽ 6-7 ദശലക്ഷം കണങ്ങൾ ഭൂമിയിലെത്തുന്നുണ്ട്. ഇതര നക്ഷത്രങ്ങളിൽനിന്നും ഈ കണങ്ങൾ പ്രവഹിക്കുന്നുണ്ട്. പ്രപഞ്ച വിജ്ഞാനീയത്തിൽ പ്രധാനമാണ് ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം. ന്യൂട്രിനോ അസ്ട്രോണമി എന്നൊരു ശാസ്ത്രശാഖ തന്നെ നിലവിലുണ്ട്.
സൂര്യനിലും ഇതര നക്ഷത്രങ്ങളിലും നടക്കുന്ന പ്രതിപ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഈ കണങ്ങളെ നിരീക്ഷിക്കുന്നതിലൂടെ സാധിക്കും. ന്യൂട്രിനോകൾക്ക് ഏത് വസ്തുവിനെയും തുളച്ചുപോകാനുള്ള കഴിവുണ്ട് എന്നതാണ് ഈ കണങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, ഈ കണങ്ങളെ ഒരു വസ്തുവിലൂടെ കടത്തിവിട്ടാൽ അതിന്റെ ആന്തരിക ഭാഗങ്ങളെക്കുറിച്ച വിവരങ്ങൾ കൃത്യതതോടെ മനസ്സിലാക്കാനാകും.
2005ലാണ് ഐസ് ക്യൂബ് ഒബ്സർവേറ്ററിയുടെ നിർമാണം തുടങ്ങിയത്. 2010ൽ ഓപറേഷൻ ആരംഭിച്ചു. 82കാരനായ ഹാൽസൻ അമേരിക്കയിലെ വിസ്കോസിൻ-മാഡിസൻ സർവകലാശാലയിലെ ഗവേഷകനാണ്. 12 ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.