Posted On
date_range Updated On
date_range ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നാൾവഴി
- 2023 ജൂലൈ ആറ്: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ വിക്ഷേപണ തീയതി (ജൂലൈ 14 ഉച്ച 2.35) ഐ.എസ്.ആർ.ഒ പ്രഖ്യാപിക്കുന്നു
- ജൂലൈ ഏഴ്: വിക്ഷേപണവാഹനത്തിന്റെ ഇലക്ട്രിക്കൽ ടെസ്റ്റ് വിജയകരം
- ജൂലൈ 11: 24 മണിക്കൂർ നീണ്ട വിക്ഷേപണ റിഹേഴ്സൽ പൂർത്തിയായി
- ജൂലൈ 14: ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ- മൂന്നുമായി എൽ.വി.എം 3 എം4 റോക്കറ്റ് കുതിച്ചുയർന്നു
- ജൂലൈ 14: ഭൂമിയിൽനിന്ന് 179.19 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ- മൂന്ന് പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ. ഭൂമിയിൽനിന്ന് കുറഞ്ഞത് 170 കിലോമീറ്ററും കൂടിയത് 36,500 കിലോമീറ്ററും വരുന്ന ആദ്യ ഭ്രമണപഥം
- ജൂലൈ 15: പ്രൊപ്പൽഷൻ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് (ലിക്യൂഡ് എൻജിൻ ബേൺ) ചന്ദ്രയാൻ-3 ഒന്നാംഘട്ട ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 173ഉം കൂടിയത് 41,762 കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
- ജൂലൈ 17: രണ്ടാം ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 226ഉം കൂടിയത് 41603ഉം കിലോമീറ്ററുള്ള ഭ്രമണപഥത്തിൽ
- ജൂലൈ 18: മൂന്നാം ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 228ഉം ഏറ്റവും കൂടിയത് 51,400ഉം കിലോമീറ്ററുള്ള ഭ്രമണപഥത്തിൽ
- ജൂലൈ 22: നാലാം ഭ്രമണപഥമുയർത്തലും വിജയകരം. ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 233ഉം കൂടിയത് 71,351ഉം കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ
- ജൂലൈ 25: അവസാനഘട്ട ഭ്രമണപഥമുയർത്തലും പൂർത്തിയാക്കി. ഭൂമിയിൽനിന്ന് കുറഞ്ഞത് 236 കിലോമീറ്ററും കൂടിയത് 1,27,603 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കുയർത്തി.
- ആഗസ്റ്റ് ഒന്ന്: ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് സഞ്ചരിച്ചുതുടങ്ങി (ട്രാൻസ് ലൂണാർ ഇൻജക്ഷൻ)
- ആഗസ്റ്റ് നാല്: ചാന്ദ്രയാത്രയുടെ മൂന്നിൽ രണ്ട് ദൂരവും പേടകം പിന്നിട്ടു
- ആഗസ്റ്റ് അഞ്ച്: ചന്ദ്രയാൻ-മൂന്ന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 164ഉം കൂടിയത് 18074ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥം
- ആഗസ്റ്റ് ആറ്: ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം. പേടകം ചന്ദ്രനിൽനിന്ന് കുറഞ്ഞത് 170ഉം കൂടിയത് 4313ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
- ആഗസ്റ്റ് ഒമ്പത്: രണ്ടാം ഭ്രമണപഥം താഴ്ത്തി. കുറഞ്ഞത് 174ഉം കൂടിയത് 1437ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
- ആഗസ്റ്റ് 14: മൂന്നാം ഭ്രമണപഥം താഴ്ത്തി. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 150ഉം കൂടിയത് 177ഉം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിൽ
- ആഗസ്റ്റ് 15: ലാൻഡറിലെ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (എൽ.പി.ഡി.സി) പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ ഇസ്റോ പുറത്തുവിട്ടു
- ആഗസ്റ്റ് 16: അവസാനഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരം. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 153 കിലോമീറ്ററും കൂടിയത് 163 കിലോമീറ്ററുമുള്ള ഭ്രമണ പഥത്തിലെത്തി
- ആഗസ്റ്റ് 17: വിക്ഷേപണത്തിന്റെ 35 ദിവസം പിന്നിട്ട് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപിരിഞ്ഞു
- ആഗസ്റ്റ് 18: ലാൻഡർ മൊഡ്യൂളിന്റെ വേഗത കുറക്കുന്ന പ്രക്രിയയായ ഡീബൂസ്റ്റിങ്ങിന്റെ ഒന്നാം ഘട്ടം വിജയകരം. ചന്ദ്രനിൽനിന്ന് കൂടിയത് 157ഉം കുറഞ്ഞത് 113ഉം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചാരം
- ആഗസ്റ്റ് 19: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദു ഇറക്കം നടത്തേണ്ട മേഖലയിലെ ഉപരിതല ദൃശ്യങ്ങളുടെ ചിത്രം, ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ (എൽ.എച്ച്.ഡി.എ.സി) പകർത്തി
- ആഗസ്റ്റ് 20: ലാൻഡർ മൊഡ്യൂളിന്റെ രണ്ടാം ഡീബൂസ്റ്റിങ്ങും പൂർത്തിയാക്കി. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25ഉം കൂടിയത് 134 കിലോമീറ്ററും ഉള്ള ഭ്രമണപഥം
- ആഗസ്റ്റ് 21: ചന്ദ്രയാൻ -രണ്ടിന്റെ ഓർബിറ്ററും ചന്ദ്രയാൻ-മൂന്നിലെ ലാൻഡർ മൊഡ്യൂളും തമ്മിൽ ആശയവിനിമയം നടന്നതായി ഇസ്റോ സ്ഥിരീകരണം
- ആഗസ്റ്റ് 22: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം പതിക്കുന്നതും കാത്ത് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ച് ചന്ദ്രയാൻ-3
- ആഗസ്റ്റ് 23: ചന്ദ്രയാൻ-3 ചന്ദ്രോപരിതലം തൊടുന്നു, ലാൻഡറിൽ നിന്ന് റോവർ ചന്ദ്രന്റെ മണ്ണിൽ ഉരുണ്ടിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.