പൂ​ജ​പ്പു​ര എ​ൽ.​ബി.​എ​സ് വ​നി​ത എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വിദ്യാർഥിനികളും അധ്യാപകരും ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്രവുമായി

പെണ്ണൊപ്പ്​ ചാർത്തിയ ഉപഗ്രഹം ബഹിരാകാശത്തേക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം ച​​ന്ദ്ര​യാ​നി​ന്‍റെ​യും ആ​ദി​ത്യ​യു​ടെ​യും വി​ജ​യ​പ്ര​ഭ​യി​ൽ ജ്വ​ലി​ച്ചു​നി​ൽ​ക്കെ പെ​ൺ​പോ​രി​മ​യു​ടെ ഗ​രി​മ​യു​മാ​യി ഉ​പ​ഗ്ര​ഹം ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ കു​തി​ക്കാ​നൊ​രു​ങ്ങു​ന്നു. പൂ​ജ​പ്പു​ര എ​ൽ.​ബി.​എ​സ് വ​നി​ത എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ നി​ന്നാ​ണ്​ വീ ​സാ​റ്റ്​ അ​ഥ​വാ വി​മ​ൻ എ​ൻ​ജി​നീ​യേ​ർ​ഡ്​ സാ​റ്റ​ലൈ​റ്റ്​ കു​തി​പ്പി​ന്​ സ​ജ്ജ​മാ​യ​ത്. ഐ.​എ​സ്.​ആ​ർ.​ഒ​യു​മാ​യി ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​റി​ലെ പി.​എ​സ്.​എ​ൽ.​വി ദൗ​ത്യ​ത്തി​ൽ ഉ​പ​ഗ്ര​ഹം വി​ക്ഷ​പി​ക്കും.

അ​സി. പ്ര​ഫ​സ​ർ ഡോ. ​ലി​സി​ എ​ബ്ര​ഹാ​മി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ സ്​​പേ​​സ്​ ക്ല​ബ്​ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്​ മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട്​ ഉ​പ​ഗ്ര​ഹം രൂ​പ​പ്പെ​ടു​ത്തി​യ​ത്. ബ​ഹി​രാ​കാ​ശ​ത്തെ​യും ഭൗ​മോ​പ​രി​ത​ല​ത്തി​ലെ​യും അ​ൾ​ട്രാ​വ​യ​ല​റ്റ്​ വി​കി​ര​ണ​ങ്ങ​ളു​ടെ തീ​വ്ര​ത അ​ള​ക്കു​ക​യും അ​ത്ത​രം വി​കി​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഉ​ഷ്‌​ണ​ത​രം​ഗ​ത്തെ​യും കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​ത്തെ​യും എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യു​മാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം.

വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹം എ​ന്ന വി​േ​ശ​ഷ​ണ​ത്തി​നു​പു​റ​മെ പൂ​ർ​ണ​മാ​യും വ​നി​ത​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ഉ​പ​ഗ്ര​ഹം എ​ന്ന സ​വി​ശേ​ഷ​ത​യും വീ​സാ​റ്റി​നു​ണ്ട്. സ്​​പേ​സ്​ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​സി​ൽ ത​ന്നെ​ ഇ​തി​ന്‍റെ ഗ്രൗ​ണ്ട്​ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ഈ ​സ്​​പേ​സ്​ ​സ്​​റ്റേ​ഷ​നി​ലാ​യി​രി​ക്കും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​റി​ന്​ സ​ഹാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ൽ വീ​സാ​റ്റ്​ പ​ഠ​ന​വി​ധേ​യ​മാ​ക്കും. സം​സ്ഥാ​ന​ത്ത്​ ഇ​ത്ത​ര​മൊ​രു പ​ഠ​നം ആ​ദ്യ​മാ​ണ്​. അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​എം.​ഡി. സു​മി​ത്ര, ഡി. ​ദേ​വി​ക, ഡോ. ​ആ​ർ. ര​ശ്മി, ബി. ​ടെ​ക്​ വി​ദ്യാ​ർ​ഥി ഷെ​റി​ൽ മ​റി​യം ജോ​സ്​ എ​ന്നി​വ​രും വീ ​സാ​റ്റി​ന്​ പി​ന്നി​ലു​ണ്ട്​.  

News Summary - A satellite with a woman's signature into space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.