ബീജിങ്: ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ചൈന. കോടികളുടെ നിക്ഷേപമാണ് ഈ രംഗത്ത് ചൈന നടത്തുന്നത്. ബീജിങ്ങിൽ വലിയൊരു സാറ്റ്ലൈറ്റ് ടൗൺ തന്നെയാണ് ചൈന ഇതിനായി ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
കൃത്രിമോപഗ്രഹ നിർമാതാക്കൾക്കും ഓപ്പറേറ്റർമാർക്കും വേണ്ടിയുള്ള ഒരു കേന്ദ്രമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ബീജിങ്ങിലെ സാറ്റലൈറ്റ് ടൗണിന്റെ കോർ ഏരിയ 2026ന്റെ അവസാനം പൂർത്തിയാകുമെന്നാണ് വിവരം. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക വാർത്താമാധ്യമമായ ‘ബീജിങ് ഡെയ്‌ലി’യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ ബഹിരാകാശ വിക്ഷേപണങ്ങളുടെയും 60 ശതമാനത്തിലധികവും ഇപ്പോൾ വാണിജ്യ വിക്ഷേപണങ്ങളാണ്. കൂടാതെ നിരവധി ചൈനീസ് കമ്പനികൾ ബഹിരാകാശരംഗത്ത് സജീവമാകാൻ രംഗത്തുണ്ടെന്നും പറയുന്നു.
സാറ്റ് ലൈറ്റ് ടൗൺ യാഥാർഥ്യമാവുന്നതോടെ ബഹിരാകാശരംഗത്തെ ശക്തമായ സാന്നിധ്യമായി ചൈന മാറുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ എയ്‌റോസ്‌പേസ് വ്യവസായരംഗത്തെ കുത്തക തന്നെയാണ് ചൈന ലക്ഷ്യമിടുന്നത്. ബഹിരാകാശ മേഖലയിൽ നിരവധി പരീക്ഷണങ്ങളുമായി മുന്നോട്ടുവുന്നതിനിടെയാണ് ബഹിരാകാശ വാണിജ്യരംഗത്തെ ചൈനയുടെ ഈ പദ്ധതി ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.