Posted On
date_range Updated On
date_range ചൊവ്വയിൽനിന്ന് മണ്ണിറക്കാൻ ചൈന
ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ വൻ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് ചൈന. രണ്ടുവർഷത്തിനുള്ളിൽ മനുഷ്യരുമായി ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്ന ചൈനീസ് ബഹിരാകാശ ഗവേഷണ ഏജൻസി വെള്ളിയാഴ്ച മറ്റൊരു പ്രഖ്യാപനം നടത്തി: 2031ഓടെ ചൊവ്വയിൽനിന്ന് കല്ലും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കും.
ഇതിനായി തിയാൻവെൻ എന്നൊരു ദൗത്യത്തിനും അവർ തുടക്കം കുറിച്ചു. 2021ൽ ആരംഭിച്ച ദൗത്യത്തിന്റെ ആദ്യ ഭാഗമായി ഒരു പേടകം വിജയകരമായി ചൊവ്വയിലയച്ചു. 2028ൽ അടുത്ത പേടകം അയക്കും. അത് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി 500 ഗ്രാം കല്ലും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇത് 2031ൽ യാഥാർഥ്യമാകുമെന്നാണ് ചൈനയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.