'വെയ്ക്' സിൽവർ ജൂബിലി ആഘോഷം കണ്ണൂരിൽ
ദുബൈ: ‘വെയ്ക് സിൽവർ ജൂബിലി ആഘോഷം’ ഡിസംബർ 19ന് കണ്ണൂരിൽ സംഘടിപ്പിക്കും. ദുബൈ കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മയായ, വെൽഫയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് (ഡബ്ല്യു.എ.കെ.ഇ) സിൽവർ ജൂബിലി ആഘോഷം കണ്ണൂർ ജില്ലയിലെ മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി വിപുലമായ രീതിയിൽ നടത്തും. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖരെയും വിവിധ സംഘടനക പ്രതിനിധികളെയും ഉൾപ്പെടുത്തി രൂ പീകരിച്ച സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകും.
കണ്ണൂർ ജില്ലയിലെ പ്രവാസികളെയും മുൻപ്രവാസികളെയും കുടുംബങ്ങളെയും രാഷ്ട്രീയ, മത, ജാതി, ലിംഗ വ്യത്യാസങ്ങൾക്കതീതമായി അണിനിരത്തുന്ന മഹാസംഗമമായാണ് സിൽവർ ജൂബിലി വിഭാവനം ചെയ്തിരിക്കുന്നത്. ബിസിനസ് കോൺക്ലേവ്, സാംസ്‌കാരിക സമ്മേളനം, കുടുംബസംഗമം, കേരളീയ തനത് കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും. മന്ത്രിമാർ, ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പ്രവാസലോകത്ത് നാടിന്‍റെ സാംസ്ക്‌കാരിക പൈതൃകവും സൗഹൃദബന്ധങ്ങളും നിലനിർത്തുന്നതിനൊപ്പം ‘വെയ്ക്’ പുതിയ തലമുറക്ക് നാടിന്‍റെ പാരമ്പര്യം പരിചയപ്പെടുത്തുകയും ചെയ്യുന്നു. പൊതുവായ ക്ഷേമ പ്രവർത്തനങ്ങളിലിലും വെയ്ക് നിറഞ്ഞുനിന്നൂ. ഒരു വർഷം നീളുന്ന മുഴുനീള ആഘോഷ കാലയളവിൽ യു.എ.ഇ യിലും കണ്ണൂരിലും കലാസാംസ്‌കാരിക പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിൽ വെയ്ക്കിന് സ്വന്തമായി ആസ്ഥാനം ഒരുക്കാനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം എന്നും ഭാരവാഹികൾ വ്യക്തമാക്കി.
വെയ്ക് വൈസ് പ്രസിഡന്‍റ് എം.കെ. ഹരിദാസ് അധ്യക്ഷത വഹിച്ച യോഗം സ്ഥാപക പ്രസിഡന്‍റ് അബ്ദുൽ ഖാദർ പനക്കാട്ട് ഉദ്ഘാടനം ചെയ്തു. എക്ണോമിക് ഫോറം ചീഫ് കോഓഡിനേറ്റർ അഡ്വ. ഹാഷിക് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. വെൽഫയർ ഫോറം ചീഫ് കോഓഡിനേറ്റർ എം.പി. മുരളി, കെ.കെ. നൗഷാദ്, എം.കെ.പി. അബ്ദുൽ ഷുക്കൂർ, അബ്ദുൽ അസീസ്, ഹരികൃഷ്ണൻ, നൂറുദ്ധീൻ അബൂബക്കർ, ടി.പി. സുധീഷ്, സി.സി. അൻസാരി, നവീൻ, സുരേഷ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻസാരി പയ്യാമ്പലം സ്വാഗതവും ട്രഷറര്‍ ശാക്കിർ കൂമ്പയിൽ നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക്: +971554771995, 917994541995.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.