അക്കാഫ് ഇവന്‍റ്​സ്​ യൂത്ത് ക്ലബിന് തുടക്കമായി

ദുബൈ: യുവജന പങ്കാളിത്തം, നേതൃത്വവികസനം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവന്‍റ്​സ്​ ആരംഭിച്ച അക്കാഫ് യൂത്ത് ക്ലബ് യു.എ.ഇയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പറ്റാണിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്‍റ്​ ചാൾസ് പോൾ യൂത്ത് ക്ലബ്​ ഭാരവാഹികളെ പരിചയപ്പെടുത്തി.

ശിവാംഗി മേനോൻ ശ്രീകുമാർ (ക്ലബ് കോഓഡിനേറ്റർ) മുഹമ്മദ് റദ്വാൻ ഷനോജ്, മുഹമ്മദ് റഷ്‌വാൻ (കോഓഡിനേറ്റർ), ശ്രീനന്ദ് മനോജ് (മെമ്പർഷിപ്പ് കോഓഡിനേറ്റർ), ഷായിസ് സമീർ, അബ്ദുല്ല റഷ്വാൻ (ഇവന്‍റ്​സ്​ കോഓഡിനേറ്റർ) എന്നിവർ ചുമതലയേറ്റു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്‌, യൂത്ത് വിങ്​ ചുമതലയുള്ള എക്സ്കോം കോഓഡിനേറ്റർ സിയാദ് സലാഹുദ്ദീൻ, ലേഡീസ് വിങ്​ ചെയർപേഴ്സൺ റാണി സുധീർ എന്നിവർ സംസാരിച്ചു. ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.

Tags:    
News Summary - Acaf Events Youth Club launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.