തട്ടിയെടുത്ത പണം തിരികെ നല്‍കണമെന്ന് അബൂദബി കോടതി ഉത്തരവ്

അബൂദബി: ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെരിഫിക്കേഷന്‍ കോഡും കൈക്കലാക്കി 66,773 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളും തുക തിരികെ നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. നഷ്ട പരിഹാരമായി 8,000 ദിര്‍ഹം കൂടി യുവതിക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന വ്യാജേനയാണ് അപരിചിതനായ വ്യക്തി യുവതിയെ ബന്ധപ്പെട്ടത്.

തുടര്‍ന്ന് 59,630 ദിര്‍ഹം രണ്ടാമത്തെ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും, അതില്‍ നിന്ന് 49,700 ദിര്‍ഹം ആദ്യത്തെ പ്രതി പണമായി പിന്‍വലിക്കുകയുമായിരുന്നു. ബാക്കി തുക മറ്റൊരു വ്യക്തിയുടെ ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി. മുന്‍പും തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് പ്രതികളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് കോടതി ഇതിനകം രണ്ട് മാസം തടവും (ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്തു) നാടുകടത്തലും വിധിച്ചിരുന്നു.

ഈ ക്രിമിനല്‍ കേസിന്‍റെ വസ്തുതകള്‍ തന്നെയാണ് സിവില്‍ കേസിലും ഉള്ളതെന്നും, പണം തിരികെ നല്‍കാന്‍ പ്രതികള്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Abu Dhabi court orders return of stolen money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.