ഇന്ത്യൻ മീഡിയാ ഫോറം വാർഷികാഘോഷം
അജ്മാൻ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) വൈവിധ്യമാർന്ന പരിപാടികളോടെ വാർഷികം ആഘോഷിച്ചു. അജ്മാൻ തുംബെ മെഡിസിറ്റി ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടന്ന പരിപാടി ഓ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ഡോ. ഫഹ്മി ഇസ്കന്ദർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ സാദിഖ് കാവിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി ഷംല ഹംസ വിശിഷ്ടാതിഥിയായിരുന്നു.
സംഘടനയുടെ അഭ്യുദയകാംക്ഷികളായ പെട്രോടെക് എം.ഡി തോമസ് സി. ഫിലിപ്പ്, എക്സ്പേർട് യുനൈറ്റഡ് മറൈൻ സർവീസ് മാനേജിങ് ഡയറക്ടർ എൻ.എം. പണിക്കർ, ക്യൂട്ടിസ് ഇന്റർനാഷനൽ വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ കെ. മേനോൻ, ഫാത്തിമ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, യൂനിക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ഷുഐബ് സുലൈമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ തോമസ് ആന്റണി, എമിറേറ്റ്സ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാൻ, ലുലു എക്സ്ചേഞ്ച് മീഡിയാ മാനേജർ നിജോ സെബാസ്റ്റ്യൻ, അക്കാഫ് അസോസിയേഷൻ ചെയർമാൻ പോൾ ടി. ജോസഫ്, കവയിത്രി ഷീലാ പോൾ, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രഞ്ജിത് സുഭാകരൻ, സ്മാർട് ട്രാവൽസ് ചെയർമാൻ അഫി അഹ്മദ്, തുംബെ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജരും കോഓപറേറ്റീവ് ഷെഫുമായ ഷംജിത്, ആഡ് ആൻഡ് എം ഇന്റർനാഷനൽ എം.ഡി റഷീദ് മട്ടന്നൂർ, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി അഡ്മിസിനിസ്ട്രേഷൻ ഡയറക്ടർ ഷേർലി അജയ്, ലിയോ, ജെന്നി ഫ്ലവേഴ്സ് എം.ഡി ജെന്നി ജോസഫ് എന്നിവർ സംസാരിച്ചു.
ഡോ. തുംബെ മൊയ്തീൻ, പേസ് ഗ്രൂപ്പ് ചെയർമാൻ പി.എ. സൽമാൻ ഇബ്രാഹിം, ലുലു ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ, ഐ.സി.എൽ, വിൻസ്മേരാ ജ്വല്ലേഴ്സ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ, മിഥുൻസ് മണി മാർക്കറ്റ് ചെയർമാൻ മിഥുൻ, ഷിബി, ഭീമാ ജ്വല്ലേഴ്സ്, ചിക്കിങ്, ഹോട്ട് പായ്ക്ക്, നെല്ലറ, കോബാൾട്ട്, വി പെർഫ്യൂംസ്, പൂക്കി ഐസ്ക്രീം തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു പരിപാടി. അതിഥികൾക്ക് അംഗങ്ങൾ മൊമെന്റോ സമ്മാനിച്ചു.
അംഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു. ഗായികമാരായ ഫർസാന, രേഖ കണ്ണൂർ തുടങ്ങിയവർ ഗാനമാലപിച്ചു. കലാപരിപാടികൾക്ക് ചേതന, ശിൽപ തുടങ്ങിയവർ നേതൃത്വം നൽകി.
കോഓഡിനേറ്റർമാരായ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും പറഞ്ഞു. വെൽഫെയർ കമ്മിറ്റി അംഗങ്ങളായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ടി. ജമാലുദ്ദീൻ, വനിതാ വിനോദ്, റോയ് റാഫേൽ, ശ്രീരാജ്, യാസിർ അറഫാത്, മുഹമ്മദ് തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.