ലീഡെക്സ് ഹൊറൈസൺ നാഷനൽ കോൺഫറൻസ് ഇന്ന്

ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷനൽ കോൺഫറൻസും ഞായറാഴ്ച ദുബൈ അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ (പി.എ. ഇബ്രാഹിം ഹാജി സ്ക്വയർ) നടക്കും. അറബ് പ്രമുഖർ, മന്ത്രിമാർ, എം.എൽ.എമാർ, വ്യവസായ പ്രമുഖർ, മുസ്‌ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന നാഷനൽ കോൺഫറൻസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ലയിൽനിന്ന് ചരിത്രവിജയം നേടിയ യു.ഡി.എഫ് എം.എൽ.എമാരായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്റഫ്, സന്ദീപ് വാര്യർ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകും. 600ലധികം പ്രതിനിധികൾ ഡെലിഗേറ്റ് സമ്മിറ്റിൽ പങ്കെടുക്കും. 

Tags:    
News Summary - Leadex Horizon National Conference today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.