ദുബൈ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷ സമാപനം ഡിസംബർ ആറിന്
ദുബൈ: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം ഡിസംബർ ആറിന് വിപുലമായ പരിപാടികളോടെ നടക്കും.
കലാസാഹിത്യമത്സരങ്ങൾ, വിദ്യാഭ്യാസ സാഹിത്യ, മാധ്യമ വനിതാ സെമിനാറുകൾ, വനിതാ വിങ്, സ്റ്റുഡന്റ്സ് വിങ് സമ്മേളനങ്ങൾ, രക്തദാന ക്യാംപുകൾ, രക്തസാക്ഷി ദിന പരിപാടികൾ. തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും. വർഷം തോറും കെ.എം.സി.സി സംഘടിപ്പിക്കുന്ന ശ്രദ്ധേയ പരിപാടികളിൽ നിന്ന് ഭിന്നമായി കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള കാര്യങ്ങളാണ് ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്.
വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി. ഡോ. അൻവർ അമീൻ (ചെയർമാൻ), യഹ്യ തളങ്കര (ജനറൽ കൺവീനർ), പി.കെ. ഇസ്മായിൽ (ട്രഷറർ) ഇബ്രാഹിം മുറിച്ചാണ്ടി (ചീഫ് കോഓർഡിനേറ്റർ), പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ (കോർഡിനേറ്റർമാർ) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി.
വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ ജനറൽ കൺവീനർമാർ, ഇസ്മായിൽ ഏറാമല, അഫ്സൽ മെട്ടമ്മൽ (പ്രോഗ്രാം), എ.സി. ഇസ്മായിൽ, ഹംസ തൊട്ടിയിൽ (ഫിനാൻസ്), അബ്ദുല്ല ആറങ്ങാടി, അബ്ദുൽ കാദർ അരിപ്പാമ്പ്ര (ഇവന്റ്സ്), മൊയ്തു ചപ്പാരപ്പടവ്, കെ.പി.എ. സലാം (ഐ.ടി, മീഡിയ), മുഹമ്മദ് പട്ടാമ്പി, സമദ് ചാമക്കാല (പ്രചാരണം), ഹംസ തൊട്ടിയിൽ, അഹ്മദ് ബിച്ചി (റിസപ്ഷൻ), ഷഫീഖ് സലാഹുദ്ദീൻ, ഹസൻ ചാലിൽ (ഗതാഗതം), നസീർ മുല്ലക്കൽ, മൊയ്തീൻ കോയ ഹാജി (ഭക്ഷണം), റഈസ് തലശ്ശേരി, ഷഫീഖ് സലാഹുദീൻ (രക്തസാക്ഷി ദിന പ്രോഗ്രാം), ആർ. ഷുക്കൂർ, സിദ്ധിഖ് ചൗക്കി, അഷ്റഫ് തോട്ടോളി (ഹാപ്പിനെസ് ടീം).
സംഘാടക സമിതി രൂപീകരണ യോഗത്തിൽ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല പരിപാടികൾ വിശദീകരിച്ചു. ചർച്ചയിൽ ഒ.കെ. ഇബ്രാഹിം, കെ.പി.എ. സലാം, അഡ്വ. ഇബ്രാഹിം ഖലീൽ റഈസ് തലശ്ശേരി, ഹംസ തോട്ടിയിൽ, ഷഫീഖ് സലാഹുദ്ദീൻ, കെ.പി. മുഹമ്മദ്, സലാം കന്യപ്പാടി, രഹ്ദാദ് മൂഴിക്കര, സിദ്ദീഖ് കാലൊടി, മൊയ്തു മക്കിയാട്, ഗഫൂർ പട്ടിക്കര, ജംഷാദ് മണ്ണാർക്കാട്, നിസാം ഇടുക്കി, മുജീബ് ആലപ്പുഴ, മുഹമ്മദ് ശരീഫ് കോട്ടയം, മുനീർ തിരുവനന്തപുരം, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി. നാസർ സ്വാഗതവും ആർ. ഷുക്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.