പ്രവാസമണ്ണിൽ കേരളപ്പിറവി ആഘോഷിച്ച് അക്കാഫ് അസോസിയേഷൻ
ദുബൈ: ഐക്യകേരളത്തിന്‍റെ 70-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. നവംബർ ഒന്നിന് രാവിലെ അക്കാഫ് അസോസിയേഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ വിവിധ കോളജ് അലുംനി പ്രതിനിധികൾ പങ്കെടുത്തു. തനത് കേരളീയ വേഷത്തിലായിരുന്നു ആഘോഷം. അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജേഷ് പിള്ള സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർമാരായ ആർ. സുനിൽകുമാർ, സി.എൽ. മുനീർ എന്നിവർ സംസാരിച്ചു.
മലയാള ഭാഷയുടെയും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെയും മഹത്വം പുതുതലമുറയിലേക്ക് പകരുന്നതിന്‍റെയും പ്രവാസഭൂമിയിൽ കേരളീയ ഐക്യവും പാരമ്പര്യവും നിലനിർത്തുന്നതിന്‍റെയും പ്രാധാന്യം ആഘോഷം ഓർമിപ്പിച്ചു. കേരളത്തിന്‍റെ രൂപീകരണ ചരിത്രവും ഭാഷാ-സാംസ്കാരിക പൈതൃകവും അനുസ്മരിച്ച പരിപാടി പ്രവാസികൾക്ക് കേരളത്തോടുള്ള ആത്മബന്ധം പ്രകടിപ്പിക്കുന്ന വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.