Posted On
date_range Updated On
date_range പതാക ദിനം ആചരിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ
ഷാര്‍ജ: യു.എ.ഇ യുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള യു.എ.ഇ ദേശീയ പതാക ദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സമുചിതമായി ആചരിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ അസോസിയേഷന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം പതാകദിന ദിന ഐക്യദാര്‍ഢ്യ സന്ദേശം നൽകി.
ഓഡിറ്റര്‍ തങ്കച്ചന്‍ മണ്ഡപത്തില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് രത്‌നാകരന്‍, റോയ് മാത്യു, പ്രതീഷ് ചിതറ,അബ്ദുമനാഫ് മാട്ടൂല്‍,ജാഫര്‍ കണ്ണാട്ട്, ഷിബു ജോണ്‍, നവാസ് തേക്കട, രാജീവ് രാമപുരത്ത്, ഷാന്‍റി തോമസ് എന്നിവരും അസോസിയേഷന്‍ അംഗങ്ങള്‍, സ്‌റ്റാഫംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ജോ. ജനറൽ സെക്രട്ടറി അഡ്വ. അൻസാർ താജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.