ഇൻകാസ്​ ദുബൈ സ്​റ്റേറ്റ്​ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയിൽ

ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റാഫി പട്ടേൽ മുഖ്യപ്രഭാഷണം നടത്തുന്നു

ഇന്ദിരാഗാന്ധി അനുസ്‌മരണം

ദുബൈ: ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റേറ്റ് പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഗ്ലോബൽ ലീഡർ റാഫി പട്ടേൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, ഷിജി അന്ന ജോസഫ്, സ്റ്റേറ്റ് വർക്കിങ്​ പ്രസിഡന്‍റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്പ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ബാബുരാജ് കാളിയെത്, ബഷീർ നരണിപ്പുഴ, സ്റ്റേറ്റ് നേതാക്കളായ ഇക്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, അഡ്വ. രാജു ഡാനിയേൽ, സുലൈമാൻ കറുത്തേക്ക, മുഹമ്മദ് റഫീഖ്, ജിൻസി മാത്യു, ആരിഷ് അബൂബക്കർ എന്നിവർ സംസാരിച്ചു. ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറർ ദിലീപ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Indira Gandhi Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.