നോർക്ക കെയർ പ്രീമിയം വർധന ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ്

ദ​മാം: നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി പു​തു​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​മാ​യ പ്രീ​മി​യം വ​ർ​ധ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് ഉ​ട​മ​യു​ടെ പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ്രീ​മി​യം ക​ണ​ക്കാ​ക്കു​ന്ന രീ​തി തെ​റ്റാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം കു​റ​ഞ്ഞ നി​ര​ക്കി​ൽ നോ​ർ​ക്ക കെ​യ​ർ എ​ടു​ത്ത പ​ല​രും ഭീ​മ​മാ​യി ഉ​യ​ർ​ന്ന പ്രീ​മി​യം താ​ങ്ങാ​നാ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ്രാ​യ​ക്കൂ​ടു​ത​ൽ കാ​ര​ണം സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നോ മു​മ്പു​ണ്ടാ​യി​രു​ന്ന സീ​നി​യോ​റി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​കെ ല​ഭി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ അ​ട​ക്കേ​ണ്ട തു​ക​യി​ൽ വ​ൻ​വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.

പോ​ളി​സി​യി​ൽ മാ​താ​പി​താ​ക്ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ നി​ര​ക്ക് വീ​ണ്ടും കു​തി​ച്ചു​യ​രും. ഏ​റ്റ​വും കു​റ​ഞ്ഞ പ​രി​ര​ക്ഷ​യു​ള്ള പോ​ളി​സി​ക​ൾ​ക്ക് പോ​ലും താ​ങ്ങാ​നാ​വാ​ത്ത തു​ക​യാ​ണ് പ്ര​വാ​സി​ക​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ള്ളേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​നം ഇ​ത്ത​ര​ത്തി​ലു​ള്ള അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട പ​ദ്ധ​തി ബാ​ധ്യ​ത​യാ​യി മാ​റു​ന്ന ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ഴ​യ നി​ര​ക്കി​ൽ പോ​ളി​സി പു​തു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Norka Insurance Hike Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.