സോ​ക്ക​ർ 2026: ബ​ദ​ർ എ​ഫ്.​സി​ക്കും ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി​ക്കും കി​രീ​ടം

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ക്കാ​ല​മാ​യി കാ​യി​ക​പ്രേ​മി​ക​ളി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യ 'എ​ച്ച്.​എം.​ആ​ർ - മാ​ഡ്രി​ഡ്‌ സോ​ക്ക​ർ 2026' ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം. വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​സ​ഫി​ക് ലോ​ജി​സ്റ്റി​ക് ബ​ദ​ർ എ​ഫ്.​സി ടീ​മും അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ടീ​മും ചാ​മ്പ്യ​ന്മാ​രാ​യി.

എ​ച്ച്.​എം.​ആ​ർ - മാ​ഡ്രി​ഡ്‌ സോ​ക്ക​ർ 2026 അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ടീം

ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (ഡി​ഫ) സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്മാം മാ​ഡ്രി​ഡ്‌ എ​ഫ്.​സി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. സീ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​ഫ്.​സി ദ​മ്മാ​മി​നെ കീ​ഴ​ട​ക്കി​യാ​ണ് ബ​ദ​ർ എ​ഫ്.​സി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. അ​ണ്ട​ർ-16 വി​ഭാ​ഗം ക​ലാ​ശ​ക്ക​ളി​യി​ൽ ഗ്രാ​സ് റൂ​ട്ട് അ​ക്കാ​ദ​മി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ : പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്: ഷെ​ഫി​ൻ (ബ​ദ​ർ എ​ഫ്.​സി), മി​ക​ച്ച താ​രം: ഷെ​ഫി​ൻ (ബ​ദ​ർ എ​ഫ്.​സി), ടോ​പ് സ്കോ​റ​ർ ഷി​ഫി​ൻ (കോ​ർ​ണി​ഷ് സോ​ക്ക​ർ ക്ല​ബ്ബ്), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: സാ​ഹി​ർ (എ​ഫ്.​സി ദ​മ്മാം), മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ: ജം​ഷീ​ർ മാ​നു (ക്യാ​പ്റ്റ​ൻ, എ​ഫ്.​സി ദ​മ്മാം) എ​ന്നി​വ​രെ​യും അ​ണ്ട​ർ-16 വി​ഭാ​ഗ​ത്തി​ൽ പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് അ​ക്രം സി​ദ്ധീ​ഖി (ഫോ​ക്കോ അ​ക്കാ​ദ​മി), മി​ക​ച്ച താ​രം: ഹി​ഷാം അ​ൻ​ഷി​ദ് (ക്യാ​പ്റ്റ​ൻ, ഫോ​ക്കോ), മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ: മു​ഹ​മ്മ​ദ്‌ ഫാ​ദി​ൽ (ഫോ​ക്കോ അ​ക്കാ​ദ​മി), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ: അ​നി​രു​ദ്ദ് (ഗ്രാ​സ് റൂ​ട്ട് അ​ക്കാ​ദ​മി)-​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്കം മു​ഖ്യ അ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ എ​ച്ച്.​എം.​ആ​ർ ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ കാ​സ​ർ​കോ​ട്, പ്ര​തി​നി​ധി അ​ജ്മ​ൽ മ​ണ്ണാ​ർ​ക്കാ​ട്, ഡി​ഫ പ്ര​സി​ഡ​ന്റ് ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, ഹാ​രി​സ് (എ.​ആ​ർ എ​ഞ്ചി​നീ​യ​റി​ങ്), മ​ഹ​റൂ​ഫ് (ന​ഹ്‌​ല അ​ൽ വാ​ദി), റോ​യ്സ​ൻ കൊ​ക്കാ​ട​ൻ (ജ​യ് മ​സാ​ല), ഷ​മീ​ർ (ടീ ​ടൈം), അ​ഫ്സ​ൽ (സെ​റ്റെ​ക്സ്), നാ​സ​ർ (ഗ്ലോ​ബ് ലോ​ജി​സ്റ്റി​ക്സ്), സ​ൽ​മ ശ​റ​ഫു​ദ്ധീ​ൻ (ബ്രി​ല്യ​ന്റ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ), എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഒ. ​പി ഹ​ബീ​ബ്, അ​ബ്ദു​സ്സ​ലാം ജാം​ജൂം, സാ​ദി​ക്ക് എ​റ​ണാ​കു​ളം, നാ​സ​ർ കൊ​ണ്ടോ​ട്ടി, ഡി​ഫ ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, ഷം​സു മാ​നു, റി​യാ​സ് പ​റ​ളി, റാ​സി​ഖ് വ​ള്ളി​ക്കു​ന്ന്, അ​ൻ​വ​ർ അ​ന​സ് മാ​ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് ചേ​റൂ​ർ, സ​ഹീ​ർ മ​ജ്ദാ​ൽ, ഷ​ഫീ​ർ മ​ണ​ലോ​ടി, നാ​സ​ർ വെ​ള്ളി​യ​ത്ത്, ലു​ക്മാ​നു​ൽ ഹ​ക്കീം, ഹാ​രി​സ് നീ​ലേ​ശ്വ​രം, ഷു​ക്കൂ​ർ ആ​ലു​ങ്ങ​ൽ, അ​ദ്നാ​ൻ വെ​ള്ളേ​രി​ക്ക​ൽ, അ​ന​സ് കൊ​ടു​വ​ള്ളി, ക​രീം വേ​ങ്ങ​ര, റി​യാ​സ് മ​മ്പാ​ട്, അ​മീ​ൻ ക​ണ്ണൂ​ർ, ജാ​ബി​ർ വ​ള്ളി​ക്കു​ന്ന്, ഹ​സ്സ​ൻ മ​ങ്ക​ര, നൗ​ഫ​ൽ, അ​ഷ്‌​റ​ഫ്‌ ഓ​മ​ശ്ശേ​രി, മു​നീ​ർ താ​നാ​ളൂ​ർ, സ​മ​ദ് മേ​ലാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dammam Soccer Tournament Finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.