പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ട് പതിറ്റാണ്ടിലേറെക്കാലം ജിദ്ദയിലും സമീപ പ്രദേശങ്ങളിലും 'പിസ മുഅല്ലി'മായി സേവനമനുഷ്ഠിച്ച് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒതായി ചാത്തലൂർ സ്വദേശി ശിഹാബ് തെക്കുപുറത്തിന് ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി.
ഷറഫിയ എല്ലോറയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അമീൻ ചെമ്മല അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ സുൽഫീക്കർ ഒതായി, കെ.പി സുനീർ, വി.ടി അഷ്റഫ്, കെ.സി ഫൈസൽ ബാബു, വി.ടി ആരിഫ്, ഹമീദ് മൂർഖൻ, പി.വി ഷാറൂഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജുനൈസ് ബാവ സ്വാഗതവും ട്രഷറർ വി.ടി ഷിജാഹ് നന്ദിയും പറഞ്ഞു. ശിഹാബ് മറുപടി പ്രസംഗം നടത്തി. ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനങ്ങൾ ഏറെ ഫലപ്രദമാണെന്നും കൂടുതൽ കരുത്തോടെ മുന്നേറാൻ ഇനിയും കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.