പ്ര​തീ​ക്ഷ ബ​ഹ്‌​റൈ​ൻ ഹോ​പ്പ് ചാ​മ്പ്യ​ൻ​സ് ക​പ്പ് സീ​സ​ൺ വ​ണ്‍; മ​റീ​ന എ​ഫ്.​സി​ക്ക് വി​ജ​യം

മ​നാ​മ: പ്ര​തീ​ക്ഷ ബ​ഹ്‌​റൈ​ൻ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ‘ഹോ​പ്പ് ചാ​മ്പ്യ​ൻ​സ് ക​പ്പ് സീ​സ​ൺ വ​ണ്‍’ ഫ്രൊ​ഫ​ഷ​ന​ല്‍ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മ​റീ​ന എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. സി​ഞ്ച് അ​ൽ അ​ഹ്ലി സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​വും വാ​ശി​യേ​റി​യ​തു​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ, ശ​ക്ത​രാ​യ ഹ​യാ​ക്ക് കൊ​ണ്ടോ​ട്ടി എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് മ​റീ​ന എ​ഫ്.​സി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ വി​സി​ൽ മു​ത​ൽ ക​ളം നി​റ​ഞ്ഞു​ക​ളി​ച്ച ഇ​രു​വി​ഭാ​ഗ​വും ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട ആ​ക്ര​മ​ണ-​പ്ര​തി​രോ​ധ നി​ര​ക​ളു​മാ​യി കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. മ​ത്സ​ര​ത്തി​ന്റെ നി​ർ​ണ്ണാ​യ​ക ഘ​ട്ട​ത്തി​ൽ മി​ക​ച്ചൊ​രു നീ​ക്ക​ത്തി​ലൂ​ടെ ഗോ​ൾ ക​ണ്ടെ​ത്തി​യ മ​റീ​ന എ​ഫ്.​സി ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നി​ലാ​യ​തോ​ടെ ഗോ​ൾ മ​ട​ക്കാ​നാ​യി ഹ​യാ​ക്ക് കൊ​ണ്ടോ​ട്ടി എ​ഫ്.​സി ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും, മ​റീ​ന​യു​ടെ ക​രു​ത്തു​റ്റ പ്ര​തി​രോ​ധ​നി​ര​യും ഗോ​ൾ​കീ​പ്പ​റു​ടെ ത​ക​ർ​പ്പ​ൻ സേ​വു​ക​ളും വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​തീ​ക്ഷ ഭാ​ര​വാ​ഹി​ക​ളും കെ.​എ​ഫ്.​എ പ്ര​തി​നി​ധി​ക​ളും മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

Tags:    
News Summary - Pratheeksha Bahrain Hope Champions Cup Season 1: Marina FC Emerges Victorious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.