കെ.പി.എഫ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ പരിപാടി
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വനിതാ വിഭാഗം സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) ബഹ്റൈൻ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 29 വ്യാഴാഴ്ച മനാമ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന പരിപാടി കെ.പി.എഫ്. ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ബോധവൽക്കരണ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കെ.പി.എഫ്. ജനറൽ സെക്രട്ടറി രമ സന്തോഷ്, വനിതാ വിഭാഗം കൺവീനർ സജ്ന ഷാനൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. റിൻഷത്ത് എ.ടി.കെ. സ്തനാർബുദത്തെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ജേക്കബ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. കെ.പി.എഫ്. ട്രഷറർ സുജിത്ത് സോമൻ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുമായി സഹകരിച്ച ആശുപത്രി അധികൃതർക്കും ഡോക്ടർക്കും വനിതാ വിഭാഗം പ്രവർത്തകർക്കും പങ്കെടുത്തവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പ്രവാസി സമൂഹത്തിൽ ആരോഗ്യബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.പി.എഫ്. വനിതാ വിഭാഗം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് നൽകിയ സഹകരണത്തിന് അൽ ഹിലാൽ ഹോസ്പിറ്റൽ അധികൃതർക്ക് കെ.പി.എഫ്. ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.