സ്നേഹക്കടൽ
നാദസ്വരങ്ങളുടെ
മേളവും,
പൂക്കളുടെ
സുഗന്ധവും ,
എല്ലാവരിലും നിറഞ്ഞു
നിൽക്കുന്ന നറു
പുഞ്ചിരിയും. .......
നിറഞ്ഞ മണ്ഡപത്തിലേക്ക്
നിൻ കൈപ്പിടിച്ചു കയറുമ്പോൾ
മകളെ, എന്തെന്നറിയാതെ
ഈ അച്ഛന്റെ മിഴികൾ
ഈറനണിയുന്നു.!
പുറകോട്ടു പോകുന്ന എൻ മനസ്സിനെ
തടയാനാവുന്നില്ല എനിക്ക് ...
ആദ്യമായി നിന്നെയടുത്തതും
അച്ഛാ എന്ന നിൻ വിളിയിൽ
എൻ മനം നിറഞ്ഞതും. ....
പിച്ച വച്ചു നടന്ന നിൻ
കാലുകളിടറി വീണപ്പോൾ
നോവിച്ചത് അച്ഛന്നല്ലേ
നിൻ കുസൃതിയിൽ കുട്ടികുറുമ്പിൽ
ശാസിച്ചപ്പോൾ, പിണങ്ങിയ നിൻ മുഖം
ചേർത്തു നിർത്തി ഞാൻ തന്ന
നറുചുംബനത്തിൽ,
പൂർണചന്ദ്രനെപ്പോലെ
വിടർന്നല്ലോ നിൻ മുഖം
എൻ കണ്മണിയെ. .!
നിൻ കൈകൾ ചേർത്തു വയ്ക്കുമ്പോൾ
നോക്കിക്കോണം എൻ
പ്രാണനെയെന്നു
പറയാതെ പറഞ്ഞിരുന്നു നിൻ അച്ഛൻ
നീ യാത്ര പറഞ്ഞിറങ്ങുമ്പോൾ. ...
നിറഞ്ഞ മിഴികൾ തൂവാതെ
പുഞ്ചിരിയോടെ നീന്നു ഞാൻ
നിറഞ്ഞ പ്രാർത്ഥനയോടെ
മനസ്സിൽ ചേർത്തു നിർത്തി ഉണ്ടാവും
എന്നും എപ്പോഴും
നിൻ അച്ഛൻ.......
ഒരു സ്നേഹക്കടലായി. ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.