തെലങ്കാന: രണ്ടാം സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാമത് സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഇൗ പട്ടികയിൽ 10 പേരാണുള്ളത്. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്. നേരേത്ത പാർട്ടി 65 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് പ്രതിപക്ഷകക്ഷികളുടെ മഹാസഖ്യം രൂപവത്കരിച്ചാണ് കോൺഗ്രസ് ഗോദയിൽ ഇറങ്ങിയത്. ടി.ഡി.പി, സി.പി.െഎ, തെലങ്കാന ജനസമിതി എന്നിവയും മഹാസഖ്യത്തിൽ അംഗങ്ങളാണ്. മൊത്തം 119 സീറ്റുകളിലേക്കാണ് മത്സരം. സഖ്യകക്ഷികൾക്ക് 25 സീറ്റ് നൽകുമെന്ന് കോൺഗ്രസ് നേരേത്ത വ്യക്തമാക്കിയിരുന്നു. ഇതിൽ 14 സീറ്റ് നൽകുക ടി.ഡി.പിക്കാണ്. ജനസമിതിക്ക് എട്ടും സി.പി.െഎക്ക് മൂന്നും വീതം സീറ്റുകളാണ് കോൺഗ്രസ് നീക്കിവെച്ചത്. കോൺഗ്രസിെൻറ പുതിയ പട്ടികയിൽ പാർട്ടി സംസ്ഥാന വക്താവ് ഡി. ശ്രാവൺ ഇടംപിടിച്ചിട്ടുണ്ട്. ആദ്യ പട്ടിക പുറത്തിറങ്ങിയപ്പോൾ ഇടം കിട്ടാത്ത ചില നേതാക്കൾ പരസ്യ പ്രതിഷേധമുയർത്തിയത് പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
സി.പി.െഎ സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ചദ്ദ വെങ്കട് റെഡ്ഡി കരീംനഗറിലെ ഹുസ്നബാദിൽനിന്നും ഭാനുത് വിജയ് ബാബു വൈര മണ്ഡലത്തിൽനിന്നും ഗുൺട മല്ലേഷ് ബെല്ലംപള്ളിയിൽനിന്നും ജനവിധി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.