അനുമതി വാങ്ങിയില്ല, ബാരിക്കേഡ് തകർത്തു; സുപ്രീം കോടതി മാർച്ചിൽ ഇൻഡ്യാ സഖ്യത്തിനെതിരെ കേസ്

ന്യൂഡൽഹി: വോട്ടർപ്പട്ടിക ക്രമക്കേടിൽ പരിഹാരം ആവശ്യപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇൻഡ്യാ സഖ്യം ഇന്നലെ സുപ്രീം കോടതിയിലേക്ക് നടത്തിയ ഐതിഹാസിക പ്രതിഷേധത്തിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രണ്ട് എഫ്.ഐ.ആറുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ബരാഖാംബ റോഡ് പൊലീസ് സ്റ്റേഷനിലും മറ്റൊന്ന് തിലക് മാർഗ് പൊലീസ് സ്റ്റേഷനിലുമാണ് ഫയൽ ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെ മാർച്ച് നടത്തി,  പൊലീസ് ബാരിക്കേഡ് തകർത്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 

വോട്ടർപ്പട്ടിക ക്രമക്കേടിൽ പ്രതിഷേധ സാഹചര്യം നിലനിൽക്കുന്നതിനാൽ ഡൽഹിയിൽനിന്ന് സുരക്ഷാ സന്നാഹത്തെ പിൻവലിച്ചിട്ടില്ല. 11,000 സി.എ.പി.എഫ് ഉദ്യോഗസ്ഥർ ഡൽഹിയിൽ തുടരും. ഒക്ടോബർ 20 വരെ സി.എ.പി.എഫ് തലസ്ഥാനത്ത് തുടരണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെടുന്നത്. ക്രമസമാധാനനില നിലനിർത്തുന്നതിനും ഏതൊരു സാധ്യതയുള്ള സാഹചര്യത്തെയും നേരിടുന്നതിനും വേണ്ടി, തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന വിന്യാസം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ഇൻഡ്യാ സഖ്യത്തിന് പുറത്തുനിന്നും വൻ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രതീക്ഷകൾക്കപ്പുറം ജനലക്ഷങ്ങളാണ് മാർച്ചിൽ അണിനിരന്നത്. മാർച്ചിൽ രാഹുൽ ഗാന്ധി നേരിട്ട് സുപ്രീം കോടതിയിലെത്തി സംയുക്ത ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സി.പി.ഐ നേതാവ് ഡി. രാജ, സി.പി.ഐ(എം) നേതാവ് എം.എ. ബേബി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ എന്നിവരടങ്ങിയ നേതാക്കൾ നയിച്ച മാർച്ചിൽ കൊടികളും പ്ലക്കാർഡുകളുമേന്തിയ വൻ ജനക്കൂട്ടം സെൻട്രൽ ഡൽഹിയിലെ കണാട്ട് പ്ലേസിലേക്ക് ഒഴുകിയെത്തി. പ്രതിഷേധക്കാർ ഭഗവാൻ ദാസ് റോഡിലെ ഒരു ബാരിക്കേഡ് തകർത്ത് മുന്നേറിയെങ്കിലും, അതേ റോഡിലെ രണ്ടാമത്തെ ബാരിക്കേഡിൽ പൊലീസ് അവരെ തടയുകയായിരുന്നു. തുടർന്ന്, ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സുപ്രീം കോടതിയിലെത്തി ഹർജി സമർപ്പിച്ചു. ഐസ , എ.എ.പി ) നേതാക്കളും മാർച്ചിൽ അണിനിരന്നിരുന്നു.

Tags:    
News Summary - FIRs Filed Against INDIA Bloc over Protest March Till SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.