Posted On
date_range Updated On
date_range സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ശശി വിഷയം പരിഗണിച്ചില്ല
തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എക്കെതിരായ സ്ത്രീപീഡന പരാതി സംബന്ധിച്ച വിഷയം വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും പരിഗണിച്ചില്ല. എം.എൽ.എക്കെതിരെ ഡി.ൈവ.എഫ്.െഎ വനിതനേതാവ് നൽകിയ പരാതി അന്വേഷിക്കുന്ന എ.കെ. ബാലൻ, പി.കെ. ശ്രീമതി കമീഷെൻറ നടപടിക്രമങ്ങൾ പൂർത്തീകരിച്ചില്ല. അതാണ് പരിഗണിക്കാത്തതിന് നേതൃത്വം നൽകുന്ന വിശദീകരണം.
എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയുടെ നിയമനം ഹൈകോടതി റദ്ദാക്കിയ വിഷയവും പരിഗണിച്ചില്ല. 23ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ ശശി വിഷയം അടക്കം പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.