Posted On
date_range Updated On
date_range വരുന്നൂ, കേരളത്തിലേക്ക് ദേശീയ നേതാക്കൾ
കോട്ടയം: തെരഞ്ഞെടുപ്പിന് 24 ദിവസം മാത്രം ശേഷിക്കേ, രാഷ്ട്രീയ പാർട്ടികളും മുന്നണികള ും പ്രചാരണം ഉൗർജിതമാക്കി. സ്ഥാനാർഥി നിർണയം വൈകിയതിനെ തുടർന്ന് പ്രചാരണ രംഗത്ത് പിന്നിലായിരുന്നവർ മറ്റുള്ളവർക്ക് ഒപ്പമെത്താനുള്ള തത്രപ്പാടിലാണ്. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലെയും ജയസാധ്യത സംബന്ധിച്ച് വിശദ റിപ്പോർട്ട് തയാറാക്കുന്ന തിരക്കിലാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. ഇനി പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ രാഷ്ട്രീയ കക്ഷികളുടെ നായകർ അടുത്ത ദിവസം മുതൽ വിവിധ മണ്ഡലങ്ങളിലെത്തും.
സോണിയ ഗാന്ധിെയയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെെയയും പ്രിയങ്കെയയും സംസ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. സോണിയയെയും രാഹുലിനെയും കോട്ടയമടക്കം മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ എത്തിക്കാനുള്ള നീക്കവും തകൃതിയാണ്. സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി തലസ്ഥാനത്തുനിന്നാവും പ്രചാരണത്തിന് തുടക്കമിടുന്നത്.
പ്രകാശ് കാരാട്ട് അടുത്തമാസം 10 മുതൽ പ്രചാരണത്തിനെത്തും. സി.പി.െഎ സെക്രട്ടറി സുധാകർ റെഡ്ഡി, വി.എസ്. അച്യുതാനന്ദൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി തുടങ്ങിയവർ ഇടതു പ്രചാരണത്തിനു നേതൃത്വം നൽകാനെത്തും. എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈദരാലി ശിഹാബ് തങ്ങൾ തുടങ്ങി വൻ നിരയാവും യു.ഡി.എഫ് പ്രചാരണത്തിന് നേതൃത്വം നൽകുക. അസുഖ ബാധിതനായതിനാൽ കെ.എം. മാണിയുടെ പ്രചാരണ പരിപാടിക്ക് ഇനിയും രൂപംനൽകിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംസ്ഥാനത്ത്, പ്രത്യേകിച്ച് പത്തനംതിട്ടയിൽ, എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മോദിയും അമിത് ഷായും കുമ്മനം രാജശേഖരെൻറ പ്രചാരണത്തിന് തലസ്ഥാനെത്തത്തുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഗഡ്കരി, രാജീവ് പ്രതാപ് റൂഡി, രാജ്നാഥ് സിങ്, പൊൻ രാധാകൃഷ്ണൻ എന്നിവരും എൻ.ഡി.എ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.