കർണാടകയിൽ കൊട്ടിക്കലാശത്തിന്​ ബി.​െജ.പി ഇറക്കിയത്​ 50 നേതാക്കളെ  

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​​​​െൻറ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ 50 ഒാളം നേതാക്കളെ ഇറക്കി ബി.​െജ.പി. പാർട്ടി ദേശീയാധ്യക്ഷനും മുതിർന്ന നേതാക്കളും മന്ത്രിമാരുമടക്കമുള്ളവർ കർണാടകയിൽ റോഡ്​ഷോകളും റാലികളും നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ ആപ്പിലൂടെ പ്രവർത്തകരെ അഭിസംബോധന ​െചയ്യും. 

ബി.ജെ.പിയെ വെല്ലുവിളിച്ചുകൊണ്ട്​ കോൺഗ്രസും അവസാന ദിവസം ശക്​തമായ പ്രചരണം കാഴ്​ചവെക്കുന്നു. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ബംഗളൂരുവിൽ മാധ്യമങ്ങളെയും കാണും. 

ഇന്ന്​ രാവിലെ ദലിതുകളുമായാണ്​ നരേന്ദ്രമോദി സംവദിച്ചത്​. ദലിതുകൾക്കായി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മോദി വിവരിച്ചു. കോൺഗ്രസ്​ പാർട്ടി​െയ ശക്​തമായി ആക്രമിക്കാനും അദ്ദേഹം മറന്നില്ല. കോൺ​ഗ്രസ്​ പാർട്ടി ബി. ആർ അംബേദ്​ക്കറെ ബഹുമാനിക്കുന്നി​െല്ലന്നും കോൺഗ്രസായിരുന്നു അധികാരത്തിലെങ്കിൽ അംബേദ്​ക്കറിന്​ ഭാരത്​ രത്​ന ലഭിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു. സിദ്ധരാമയ്യ മത്​സരിക്കുന്ന ബാദമിയിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ റോഡ്​ഷോ നടത്തും. നാലുമണിക്ക്​ അമിത്​ഷാ മാധ്യമങ്ങളെ കാണുന്നുണ്ട്​. 

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അനന്ത്​ കുമാർ, പ്രകാശ്​ ജാവദേക്കർ, പീയുഷ്​ ഗോയൽ, ഡി.വി സദാനന്ദ ഗൗഡ, അനുരാഗ്​ താക്കൂർ, അൃഷ്​ണപാൽ ഗുജ്ജർ, സന്തോഷ്​ ഗാങ്​വാർ തുടങ്ങിയവർ കർണാടകയില പ്രചാരണത്തിലുണ്ട്​. സംസ്​ഥാനത്താകമാനം വിവിധ നേതാക്കളുടെ നേതൃത്വത്തിൽ 50 ഒാളം മെഗാ റോഡ്​ഷോയു​ം അരങ്ങേറും. 

അതേസമയം, മാധ്യമങ്ങളെ അഭിമുഖീകരിക്കവെ രാഹുൽ ഗാന്ധി ബി.ജെ.പിയെ ആക്രമിച്ചു. ഗുജറാത്തിൽ ​േകാൺഗ്രസ്​ ബി.ജെ.പിയെ തോൽപ്പിക്കുന്നിടത്തെത്തി. ഇവിടുത്തെ ഫലത്തിലും തനിക്ക്​ ആത്​മവിശ്വാസമുണ്ട്​. ഇത്​ രണ്ട്​ ആശയങ്ങൾ തമ്മിലുള്ള മത്​സരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഗാർഖെക്കും ഡോ. ജി. പരമേശ്വരക്കുമൊപ്പമാണ്​ രാഹുൽ മാധ്യമങ്ങളെ കാണാ​െനത്തിയത്​. 
 

Tags:    
News Summary - On Last Day Of Campaign, BJP Deploys 50 Senior Leaders In Karnataka -Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.