തിരുവനന്തപുരം: സംഘടന പരാതികൾ ജില്ലകളിൽ തീർക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബൂത്തുതല പരാതി മണ്ഡലത്തിൽ തീർപ്പാക്കണമെന്നും ശക്തി- ലോക് സമ്പര്‍ക്ക് അഭിയാന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരെ പുറത്തിറക്കിയ ശേഷമായിരുന്നു അധ്യക്ഷ പ്രസംഗം.
പാർട്ടി പരിപാടികളിൽ സംബന്ധിക്കാത്ത എം.എൽ.എമാരെ വിമർശിച്ച മുല്ലപ്പള്ളി, കാരണമില്ലാതെ വിട്ട് നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിെൻറ ഭാഗമായി എ.ഐ.സി.സി നടപ്പിലാക്കുന്നതാണ് ശക്തി- ലോക് സമ്പര്‍ക്ക് അഭിയാന് പദ്ധതികൾ.
ഇന്ദിര ഭവനിൽ നടന്ന ചടങ്ങില്‍ ശക്തി പദ്ധതി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ലോക് സമ്പര്‍ക്ക് അഭിയാന് പദ്ധതി രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ആശയം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ലോക് സമ്പര്‍ക്ക് അഭിയാന്. ഒരു ബൂത്തില്‍ നിന്ന് പത്ത് കോ- ഒാർഡിനേറ്റര്‍മാരെ തെരഞ്ഞെടുത്ത് ഒരാൾക്ക് 25 വീടിെൻറ ചുമതല നൽകും. രാഹുല്‍ഗാന്ധി നേരിട്ട് പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടുന്നതാണ് ശക്തി പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.