ബംഗളൂരു: മേയ്​ 12ന്​ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പി​​​െൻറ അങ്കത്തട്ടിൽ ഇത്തവണ മത്സരിക്കാനിറങ്ങുന്നത്​ അഞ്ചു മലയാളികൾ.  കോൺഗ്രസിനെ പ്രതിനിധാനം ചെയ്​ത്​ മന്ത്രിമാരായ കെ.ജെ. ജോർജ്​, യു.ടി. ഖാദർ, എം.എൽ.എയായ എൻ.എ. ഹാരിസ്​ എന്നിവർ കോൺഗ്രസ്​ ടിക്കറ്റിലും റിയൽ എസ്​റ്റേറ്റ്​ വ്യവസായിയായ അനിൽകുമാർ, വിവരാവകാശ പ്രവർത്തകനായ ടി.ജെ. അബ്രഹാം എന്നിവർ സ്വതന്ത്ര സ്​ഥാനാർഥികളുമായാണ്​ ജനവിധി തേടുന്നത്​. 2013ലെ തെരഞ്ഞെടുപ്പിൽ അനിൽകുമാർ ഒഴികെയുള്ളവരെ കൂടാതെ സി.എം. ഇബ്രാഹീമ​ും മത്സരരംഗത്തുണ്ടായിരുന്നു. നിലവിൽ കർണാടക ലെജി​സ്​ലേറ്റിവ്​ കൗൺസിൽ അംഗമാണ്​ (എം.എൽ.സി) സി.എം. ഇബ്രാഹിം. ബംഗളൂരു അർബൻ ജില്ലയിലെ സർവജ്​ഞ നഗർ, ശാന്തിനഗർ, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണ്​ യഥാക്രമം കെ.ജെ. ജോർജ്​, എൻ.എ. ഹാരിസ്​, അനിൽകുമാർ എന്നിവർ വോട്ടുതേടുന്നത്​. യു.ടി. ഖാദർ ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിൽനിന്നും ടി.ജെ. അബ്രഹാം ബിദർ ജില്ലയിലെ ബിദർ സൗത്തിൽനിന്നും മത്സരിക്കും. 

കോട്ടയം ചിങ്ങവനം സ്വദേശിയായ ​മന്ത്രി കെ.ജെ. ജോർജി​​​െൻറ കുടുംബം ആദ്യം കുടകിലും പിന്നീട്​ ബംഗളൂരുവിലുമാണ്​ കഴിഞ്ഞിരുന്നത്​.  1989ലെ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഭക്ഷ്യഗതാഗത മന്ത്രിയായിര​ുന്ന അദ്ദേഹം 1990ൽ ബംഗാരപ്പ മന്ത്രിസഭയിലും ഇത്തവണ സിദ്ധരാമയ്യ മന്ത്രിസഭയിലും നഗരവികസന മന്ത്രിയായിരുന്നു. 1985 മുതൽ 94 വരെ ഭാരതി നഗർ മണ്ഡലവും 2008 മുതൽ സർവജ്​ഞനഗറുമാണ്​ തട്ടകം. 15,000ത്തോളം മലയാളി വോട്ടുള്ള മണ്ഡലമാണിത്​. 

മക​​​െൻറ മർദനകേസ്​ മൂലം വിവാദത്തിലായ എൻ.എ. ഹാരിസ്​ എം.എൽ.എയുടെ സ്​ഥാനാർഥിത്വം സംശയത്തിലായിരുന്നെങ്കിലും ഞായറാഴ്​ച പ്രഖ്യാപിച്ച കോൺഗ്രസി​​​െൻറ അവസാന ലിസ്​റ്റിൽ ഹാരിസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ബംഗളൂരുവി​​​െൻറ ഹൃദയഭാഗമായ ശാന്തിനഗറിലെ ജനപിന്തുണ തന്നെയാണ്​ ഹാരിസിന്​ തുണ. 2004 ലോക്​സഭ തെരഞ്ഞെടുപ്പിൽ കാസർകോട്​ കോൺഗ്രസ്​ സ്​ഥാനാർഥിയായിരുന്നു പിതാവ്​ കാസർകോട്​ ചന്ദ്രഗിരി കീഴൂർ നാലപ്പാട്​ കുടുംബാംഗമായ എൻ.എ. മുഹമ്മദ്​. 2004ൽ ശിവാജിനഗറിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോറ്റു. 2008ലും 2013ലും ശാന്തിനഗറിൽ നിന്ന്​ നിയമസഭയിലെത്തിയ ഹാരിസിന്​ ഇത്തവണ മത്സരം കടുക്കും. മുഖ്യ എതിരാളിയായ ബി.ജെ.പിക്ക്​ പുറമെ എ.എ.പി സ്​ഥാനാർഥിയായി മുൻ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥ കൂടി രംഗത്തുണ്ട്​.  

ബംഗളൂരു പൊളിറ്റിക്കൽ ആക്​ഷൻ ഫോറം (ബിപാക്​) പ്രവർത്തന മികവി​​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ സർവേയിൽ ബംഗളൂരു ജില്ലയിലെ മന്ത്രിമാരിൽ കെ.ജെ. ജോർജും എം.എൽ.എമാരിൽ എൻ.എ. ഹാരിസുമാണ്​ ഒന്നാമതെത്തിയത്​്​.  ദക്ഷിണകന്നട ജില്ലയിലെ മലയാളികളുടെ കോട്ടയായ മംഗളൂരുവിൽനിന്നാണ്​ ഭക്ഷ്യ^പൊതുവിതരണ മന്ത്രി യു.ടി. ഖാദർ ഇത്തവണയും മത്സരിക്കുന്നത്​. കാൽനൂറ്റാണ്ടിലേറെയായി മണ്ഡലം (മംഗലാപുരം ) മലയാളികളാണ്​ ഭരിക്കുന്നത്​. 1972, 78, 99, 2004 എന്നീ വർഷങ്ങളിൽ പിതാവ്​ യു.ടി. ഫരീദും 2008, 2013 വർഷങ്ങളിൽ മകൻ യു.ടി. ഖാദറുമാണ്​ മംഗളൂരുവിനെ പ്രതിനിധാനംചെയ്യുന്നത്​. മണ്ഡലത്തിലെ പരമ്പരാഗത മുസ്​ലിംവോട്ടുകളുടെ കരുത്തിൽ ഇത്തവണയും വിജയപ്രതീക്ഷയുണ്ട്​ ഖാദറിന്​. കോട്ടയം സ്വദേശിയും മുൻ മന്ത്രി ബേബി ജോണി​​​െൻറ ബന്ധുവുമായ ടി.ജെ. അബ്രഹാമിനിത്​ മൂന്നാം തെരഞ്ഞെടുപ്പാണ്​. 2008ൽ കെ.ആർ. പുരത്തുനിന്ന്​ ബി.എസ്​.പി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം കഴിഞ്ഞതവണ ബിദർ സൗത്തിൽ വിവാദ വ്യവസായി അശോക്​ ഖേനിക്കെതിരെയായിരുന്നു നിന്നത്​. രണ്ടുതവണയും തോറ്റു. മൈസൂരു^ ബംഗളൂരു അതിവേഗപാതയുടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഖേനിക്കെതിരെ അബ്രഹാം സുപ്രീംകോടതിയിൽ നൽകിയ കേസിൽ വിചാരണ നടക്കുകയാണ്​. ബിദർ സൗത്തിലെ 25 ശതമാനം ക്രിസ്​ത്യൻ വോട്ടിലാണ്​ അബ്രഹാമി​​​െൻറ കണ്ണ്​. 

30,000ത്തിലേറെ മലയാളി വോട്ടർമാരുള്ള ബൊമ്മനഹള്ളിയിലാണ്​ കോടീശ്വരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ആദ്യമായി ജനവിധി തേടുന്നത്​. സ്വതന്ത്രനായി മത്സരിക്കാൻ സമർപ്പിച്ച പത്രികയിലെ വിവരപ്രകാരം,  റിയൽ എസ്​റ്റേറ്റ്​ വ്യവസായിയായ അനിൽകുമാറി​​​െൻറയും ഭാര്യയുടെയും ആസ്​തി 339 കോടിയാണ്​. 
ബംഗളൂരുവിൽ ചെറുപ്പത്തിൽ ചായവിറ്റു നടന്ന്​ പിന്നീട്​ റിയൽ എസ്​റ്റേറ്റിൽ പച്ചപിടിച്ചതാണ്​ അനിലി​​​െൻറ ജീവിതം. കോൺഗ്രസ്​ പ്രവർത്തകനായ അനിൽകുമാർ ഇത്തവണ സീറ്റ്​ കിട്ടാതായതോടെയാണ്​ സ്വതന്ത്രനായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്​. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റാണ്​ ബൊമ്മനഹള്ളി.

Tags:    
News Summary - karnataka Election : 5 Keralaites to Conduct - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.