ഇസ്മയിൽ പ്രശ്നം ദേശീയ നേതൃത്വത്തിലേക്ക്
ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ കെ.ഇ. ഇസ്മയിലിെൻറ വിവാദ പരമാർശം വെള്ളിയാഴ്ച ആരംഭിക്കുന്ന സി.പി.െഎ ദേശീയ നിർവാഹക സമിതി വിലയിരുത്തും.ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നിർവാഹക സമിതിയിലെ ചർച്ചയും തീരുമാനവും യോഗത്തിൽ സംസ്ഥാന നേതൃത്വം റിപ്പോർട്ട് ചെയ്യും. ഇസ്മായിൽ ദേശീയ നിർവാഹക സമിതി അംഗമായതിനാൽ അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് അധികാരമില്ലാത്തതിനാലാണ് എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുക്കാനുള്ള പ്രതിനിധികളുടെ കൂട്ടത്തിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ തീരുമാനിച്ചത്. പാർട്ടി ഭരണഘടന പ്രകാരമുള്ള ശിക്ഷ നടപടിയല്ല ഇത്. എന്നാൽ, അണികൾക്കും നേതാക്കൾക്കും കൃത്യമായ സന്ദേശം നൽകാൻ ഇതുവഴി സാധിച്ചു.
സംസ്ഥാന നിർവാഹക സമിതിയിൽ മുഴുവൻ അംഗങ്ങളും തിരിഞ്ഞതോടെ തോമസ് ചാണ്ടിയുടെ രാജി വിഷയത്തിലെ പ്രസ്താവനയിൽ തനിക്ക് വീഴ്ച ഉണ്ടായതായി ഇസ്മയിൽ തുറന്ന് സമ്മതിച്ചു. എന്നാൽ ‘ ഒത്തിരി വീഴാനുള്ള ആരോഗ്യം ഇൗ പാർട്ടിക്കില്ലെ’ന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായി പ്രതികരിച്ചത്. ‘പ്രസ്താവന നടത്തി നാട്ടുകാർക്ക് ധാരണ ഉണ്ടാക്കിയ ശേഷം വീഴ്ചപറ്റിയെന്ന് പറഞ്ഞാൽ അവർ പുച്ഛിക്കു’മെന്നും അദ്ദേഹം തുറന്നടിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്നും സി.പി.െഎ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് കൂടിയാലേചന നടത്താതെയാണെന്നുമാണ് ഇസ്മയിൽ പറഞ്ഞത്. തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് പുറമേ സി.പി.െഎ ദേശീയ നേതൃത്വവും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.