ഫേസ്ബുക്- ബി.ജെ.പി ബന്ധം: സമഗ്ര അന്വേഷണം നടത്തണമെന്ന്​ വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങളുമായി ബി.ജെ.പി നടത്തുന്ന അവിശുദ്ധ ധാരണയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ അധികാരികൾ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. ഇന്ത്യയിൽ വർഗീയ വിദ്വേഷ പ്രചരണം നടത്തുന്ന വലിയൊരു വിഭാഗം ബി.ജെ.പിയിൽ പ്രവർത്തിക്കുന്നുണ്ട്. വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് ഫേസ്ബുക് എന്ന സമൂഹ മാധ്യമ സ്ഥാപനം കൂട്ടു നിൽക്കുന്നത് അപലപനീയമാണ്.

സമൂഹ മാധ്യമങ്ങളിൽ കോർപ്പറേറ്റുകളുടെ സഹായത്തോടെ വൻ തുക ചെലവഴിച്ചാണ് സംഘ്പരിവാർ തങ്ങളുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമീഷനുമായി ഫേസ്ബുക് നടത്തുന്ന അവിഹിത ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരികയാണ്. വിവര ചോർച്ച പോലുള്ള ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല.

രാഷ്ട്രീയ സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണത്തിൻെറ പ്രധാന ഇടമാണ് സമൂഹ മാധ്യമങ്ങൾ. വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്നവർക്ക് സംവാദാത്മകമായ അന്തരീക്ഷം ഒരുക്കേണ്ട ഫേസ്ബുക് പോലുള്ള മാധ്യമങ്ങൾ കേവലം സാമ്പത്തിക ലാഭം നോക്കി മാത്രം ഇന്ത്യയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.