തിരുനാവായ: കക്ഷിരാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാറിനൊപ്പം നിൽക്കേണ്ട സമയത്തും വിവാദങ്ങളുമായി പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, വരുംതലമുറയെക്കുറിച്ചാണ് നാം ഇപ്പോൾ ആകുലപ്പെടേണ്ടതെന്നും മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അലവിക്കുട്ടി.
കോവിഡിനെതിരെ എല്ലാവരുടെയും പിന്തുണയോടെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ തുരങ്കം വെക്കരുതെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് കോൺഗ്രസിൽ വിവാദമായ സാഹചര്യത്തിലാണ് അലവിക്കുട്ടിയുടെ പ്രതികരണം. രാഷ്്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല ഇത്. തെൻറ വിമർശനം അച്ചടക്ക ലംഘനമാണെങ്കിൽ എന്ത് നടപടി സ്വീകരിച്ചാലും മൂല്യങ്ങൾ ഉപേക്ഷിക്കില്ല.
ആദർശം ആർക്ക് മുന്നിലും അടിയറവ് വെക്കില്ലെന്നും എന്ത് സംഭവിച്ചാലും അതിൽ വെള്ളം ചേർക്കാതെ മനുഷ്യപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അലവിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.