തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ തിരിച്ചടിയെക് കുറിച്ച് ആശങ്കപ്പെടുന്ന സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് പ്രതീക്ഷക്കുമേൽ തീകോരിയ ിട്ട് ചർച്ച് ബിൽ വിവാദവും. സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ സർക്കാറിന് സമർപ്പിച് ച ചർച്ച് പ്രോപ്പർട്ടി ബില്ലുമായി മുന്നോട്ടുേപാകില്ലെന്ന് പ്രസ്താവിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഉടൻ രംഗത്തെത്തി. പക്ഷേ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിൽ ക്രൈസ്തവ സമുദായത്തിെൻറ എതിർപ്പ് എൽ.ഡി.എഫിെൻറയും സി.പി.എമ്മിെൻറയും ലോക്സഭ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.
ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീംകോടതിയാണ് പുറപ്പെടുവിച്ചതെങ്കിലും ഹിന്ദു ആചാര, അനുഷ്ഠാനങ്ങൾക്കുമേലുള്ള കടന്നുകയറ്റമെന്ന പ്രചാരണമാണ് കോൺഗ്രസ്- യു.ഡി.എഫ്, ബി.ജെ.പി- ആർ.എസ്.എസ് സർക്കാറിനും സി.പി.എമ്മിനുമെതിരെ മുന്നോട്ട് വെച്ചത്.
സ്ത്രീകൾ ദർശനം നടത്താൻ ശ്രമിച്ചപ്പോഴും ഒടുവിൽ അത് സഫലമായപ്പോഴും സർക്കാറിനെതിരെയായിരുന്നു ആരോപണത്തിെൻറ കുന്തമുന. ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സി.പി.എം നാളെ മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുമെന്ന പ്രചാരണം അന്നേ ഉണ്ടായി. അതിന് സമാനമായി ക്രൈസ്തവ സമുദായത്തിനിടയിൽ ആശങ്ക ഉണ്ടാക്കാൻ സഭാ നേതൃത്വം ഒന്നടങ്കം രംഗത്തുവന്നതോടെ ഇടയായെന്നും വിലയിരുത്തപ്പെടുന്നു.
സർക്കാറിനെതിരെ രംഗത്തുള്ള എൻ.എസ്.എസ് പോലുള്ള സമുദായ സംഘടനകളുമായി ചർച്ചക്കുള്ള എല്ലാ അവസരവും സി.പി.എം ഉപയോഗിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ക്രൈസ്തവ സംഘടനകൾ ഒന്നടങ്കം ചർച്ച് ബിൽ മുൻനിർത്തി പരസ്യമായി രംഗത്തുവന്നത്. കത്തോലിക്ക, യാക്കോബായ, ഒാർത്തഡോക്സ്, മാർേത്താമ, സി.എസ്.െഎ സഭകൾ ചങ്ങനാശ്ശേരിയിൽ സർക്കാറിനെതിരെ സംയുക്ത ക്രൈസ്തവ സമ്മേളനം നടത്തുകയും ചെയ്തു. പിന്നാലെ കെ.സി.ബി.സിയും സർക്കുലർ ഇറക്കി രംഗത്തുവന്നു. സി.പി.എമ്മുമായി അകന്നുനിൽക്കുന്ന ചങ്ങനാശ്ശേരി അതിരൂപത പ്രതിഷേധത്തിന് നേതൃത്വം വഹിക്കുന്നത് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ആസ്ഥാനത്ത് പോയി ചങ്ങനാശ്ശേരി അതിരൂപത െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.